Sunday, October 11, 2026

പാലക്കാട് എക്‌സൈസ് ഓഫീസിൽ പരിശോധന ; 10 ലക്ഷം രൂപയുടെ കൈക്കൂലി പണം പിടിച്ചെടുത്ത് വിജിലൻസ്

പാലക്കാട്: എക്‌സൈസ് ഓഫീസിൽ നടത്തിയ പരിശോധനയിൽ
കൈക്കൂലി പണം പിടിച്ചെടുത്ത് വിജിലൻസ്. എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്നാണ് പണം പിടിച്ചത്. രാവിലെ മുതലാണ് ഓഫീസിൽ പരിശോധന ആരംഭിച്ചത്.

എക്‌സൈസ് ഓഫീസിൽ നിന്ന് 10,23600 രൂപയാണ് പിടിച്ചെടുത്തത്. എക്‌സൈസ് ഡിവിഷൻ ഓഫീസ് അസിസ്റ്റന്റ് നൂറുദീനിൽ നിന്നുമാണ് പണം പിടിച്ചെടുത്തത്. കൈക്കൂലി പണം കാറിൽ എക്‌സൈസ് ഓഫീസുകളിലേക്ക് ഈ പണം കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു നൂറുദ്ദീൻ.

എന്നാൽ ഇതിനിടെയാണ് വിജിലൻസ് എക്‌സൈസ് ഓഫീസിൽ പരിശോധനയ്‌ക്ക് എത്തിയത്. ഡാഷ്‌ബോർഡിൽ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. കാടാംകോട് ജംഗ്ഷനിൽ വെച്ചാണ് ഇയാൾ വിജിലൻസിന്റെ വലയിലായത്. അതേസമയം ഡിവൈഎസ്പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് എക്‌സൈസ് ഓഫീസിൽ പരിശോധന നടത്തിയത്.

Related Articles

Latest Articles