Wednesday, September 30, 2026

കുരുക്ക് മുറുകുമോ ? മുൻ മന്ത്രി കെ ടി ജലീലിനെതിരായ ആരോപണം; തെളിവ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കാനൊരുങ്ങി സ്വപ്ന

കൊച്ചി: മുൻ മന്ത്രി കെ ടി ജലീലിനെതിരായ തെളിവുകളും രേഖകളും ഇന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ കെ ടി ജലീലിന്‍റെ പങ്ക് വ്യക്തമാവുന്ന തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിക്കുകയെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്.

കോടതിയിൽ നൽകുന്ന ഈ തെളിവുകള്‍ പരിശോധിക്കുന്നതോടെ ആരാണ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും എന്താണ് ചെയ്തതെന്നും കോടതിക്ക് വ്യക്തമാവുമെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.

തനിക്കെതിരെയുള്ള ഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നില്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് കെ ടി ജലീലിനെതിരെയുള്ള തെളിവുകള്‍ സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ സ്വപ്നക്കെതിരെ ഗൂഡാലോചനാക്കേസ് എടുത്തത്.

അതേസമയം, ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.

Related Articles

Latest Articles