TECH

ക്രോം ബ്രൗസർ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം !ഇക്കാര്യം അറിയാതെ പോയാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അടക്കം കാലിയായേക്കാം

ദില്ലി : ഗൂഗിളിന്റെ ബ്രൗസറായ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ക്രോമിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു. കീബോര്‍ഡില്‍ പരിധിക്ക് പുറത്തുള്ള മെമ്മറി ആക്‌സസ് അടക്കം വിവിധ കാരണങ്ങളാലാണ് സുരക്ഷാ വീഴ്ച ഉണ്ടായതെന്നും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വ്യക്തമാക്കി. സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രോം ബ്രൗസറിന്റെ ഏറ്റവും പുതിയ വേര്‍ഷനിലെ പുതിയ സെക്യൂരിറ്റി പാച്ച് ഉപയോഗിക്കാനും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നിര്‍ദേശിച്ചു.

ഓഫീസുകളിലും മറ്റുമുപയോഗിക്കുന്ന ഡെസ്‌ക്ടോപ്പുകളിൽ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോം വേര്‍ഷനിലാണ് നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയത്. ഇതിലൂടെ ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് ആക്സസ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇതില്‍ പാസ്‌വേർഡുകളും ബാങ്കിംഗ് വിശദാംശങ്ങളും മറ്റ് നിരവധി വ്യക്തിഗത വിവരങ്ങളും ഉള്‍പ്പെടാം. ഇത് സാമ്പത്തിക തട്ടിപ്പുകളിലടക്കം കൊണ്ട് ചെന്നെത്തിക്കച്ചേക്കാം.

പ്രത്യേകമായി തയ്യാറാക്കിയ ഒരു വെബ് പേജ് സന്ദര്‍ശിക്കാന്‍ ഉപയോക്താവിനെ പ്രേരിപ്പിച്ച് ഈ സുരക്ഷാ വീഴ്ച മുതലാക്കാന്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചേക്കാം. വിന്‍ഡോസിന്റെയും മാക്കിന്റെയും 125.0.6422.141/.142ന് മുമ്പുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനുകളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ലിനക്‌സിന്റെ 125.0.6422.141-ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പിലും സുരക്ഷാ വീഴ്ച കണ്ടെത്തിയതായും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു.

B4 Admin

Recent Posts

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

25 minutes ago

ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലോ യുഎസ് ബേസിലോ ഇടിച്ചിറക്കാന്‍ പദ്ധതി. ഫ്‌ലൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹ പൈലറ്റിന്റെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…

29 minutes ago

ചര്‍ച്ചകളിലൂടെ മാത്രമേ യുദ്ധത്തിന് പരിഹാരമുള്ളൂ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…

33 minutes ago

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

13 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

15 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

16 hours ago