തിരുവനന്തപുരം:കോവളത്ത് മദ്യവുമായി പോകുമ്പോള്‍ ബിവറേജിൽ നിന്നും ബില്ല് വാങ്ങിയില്ല എന്നപേരിൽ പോലീസ് തടഞ്ഞ സ്വീഡിഷ് പൗരൻ സ്റ്റീഫൻ മറ്റൊരു പരാതിയുമായി അസി. കമ്മീഷണറെ അടുത്ത്.
തന്‍റെ പേരിലുള്ള ഹോം സ്റ്റേ കയ്യേറിയതിൽ നടപടി ആവശ്യപ്പെട്ടാണ് സ്റ്റീഫൻ ഫോർട്ട് അസി. കമ്മീഷണറെ സമീപിച്ചത്.
നേരത്തെ കോവളം വെള്ളാറിൽ ഹോം സ്റ്റേ നിർമിക്കാൻ സ്വന്തം കമ്പനിയുടെ പേരിൽ രണ്ടുപേരിൽനിന്നായി ഒമ്പത് സെന്‍റ് വസ്തു സ്റ്റീഫൻ വാങ്ങിയിരുന്നു.
മുൻ ഭൂവുടമയുടെ ബന്ധു ഹോം സ്റ്റേ കൈയേറി താമസിക്കുന്നതായും ജീവന് ഭീഷണിയുണ്ടെന്നുമാണ് അസി. കമ്മീഷണറെ കണ്ട് സ്റ്റീഫൻ പരാതി അറിയിച്ചത്.
എന്നാൽ സ്വത്ത് തർക്ക കേസ് കോടതി പരിഗണനയിലാണെന്നും അഭിഭാഷകനുമായി ആലോചിച്ച് പോലീസിൽ രേഖാമൂലം പരാതി നൽകുമെന്നും സ്റ്റീഫൻ വ്യക്തമാക്കി.
അതേസമയം, മദ്യം ഒഴുക്കിക്കളഞ്ഞതിൽ പരാതിയില്ലെന്നും പോലീസുകാരനെതിരെ നടപടി വേണ്ടിയിരുന്നില്ലെന്നും സ്റ്റീഫൻ പ്രതികരിച്ചു.

