Wednesday, December 17, 2025

ഇടുക്കിയിലും പന്നിപ്പനി;രോഗബാധിതരായ പന്നികളെ ദയാവധത്തിന് വിധേയമാക്കും

ഇടുക്കി: തൊടുപുഴ കരിമണ്ണൂരിലെ ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധിത മേഖലയിൽ കശാപ്പും വിൽപ്പനയും നിരോധിച്ചിരിക്കുകയാണ്. രോഗം ബാധിച്ച പന്നികളെ ദയാവധത്തിന് വിധേയമാക്കും. പന്നികളെ കൊന്നൊടുക്കുന്നത് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles