ഹൈദരാബാദ്- തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി മുഖ്യവേഷത്തിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ റിലീസിനായുളള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ . മെഗാസ്റ്റാര്‍ ചിരഞ്ജീവി ടെെറ്റില്‍ റോളിലെത്തുന്ന സിനിമയില്‍ ബോളിവുഡിലെയും തെന്നിന്ത്യൻ സിനിമാ വ്യവസായത്തിലെയും വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൻ്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യ സമര സേനാനി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് വെള്ളിത്തിരയിൽ എത്തുന്നത് .
ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും തെന്നിന്ത്യൻ സൂപ്പർ താരം തമന്നയുമാണ് ചിത്രത്തില്‍ നായികമാരായി ബിഗ് സ്‌ക്രീനിൽ എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു . സൈറ നരസിംഹ റെഡ്ഡിയിലെ ടൈറ്റില്‍ ഗാനത്തിന്‍റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സുനീധി ചൗഹാന്‍, ശ്രേയാ ഘോഷാല്‍ തുടങ്ങിയവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.ഗാനം ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു .

