ദില്ലി: റിപബ്ലിക് ദിനത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ ടാബ്ലോയ്ക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതിയില്ല. കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് അനുമതി നിഷേധിച്ചത്.
രണ്ട് തവണ യോഗം കൂടിയതിന് ശേഷമാണ് പശ്ചിമ ബംഗാളിന്റെ ടാബ്ലോക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആദ്യ യോഗത്തിന് ശേഷം വിശദപരിശോധനക്കായി ഇത് വിദഗ്ധസംഘത്തിന് അയയ്ക്കുകയായിരുന്നു. അവര്‍ കൂടി പരിശോധിച്ചതിന് ശേഷമാണ് അനുമതി നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
16 സംസ്ഥാനങ്ങളുടേയും 6 കേന്ദ്രമന്ത്രാലയങ്ങളുടെയും ടാബ്ലോകളാണ് റിപബ്ലിക് ദിനപരേഡിലുണ്ടാവുക. ടാബ്ലോകള്‍ അവതരിപ്പിക്കുന്നതിനായി 52 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്നും 22 എണ്ണം വിദഗ്ധസംഘം തിരഞ്ഞെടുക്കുകയായിരുന്നു.

