ബാബുക്കുട്ടൻ
പത്തനംതിട്ട : താബൂക്ക് നിർമ്മാണ കമ്പനി ഉടമയും ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ യുവാവിനെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. യുവാവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ നടത്തിയ കല്ലേറിൽ കാറിന്റെ പിൻവശത്തെ ചില്ലു തകർന്നു. നിർത്താതെ അമിത വേഗതയിൽ പാഞ്ഞ കാറിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. വെട്ടൂർ ആയിരവില്ലൻ ക്ഷേത്രോപദേശക സമിതി പ്രസിഡന്റും താബൂക്ക് നിർമ്മാണ കമ്പനിയുടെ ഉടമയുമായ കുമ്പഴ വെട്ടുർ സ്വദേശി ചാങ്ങയിൽ ബാബുക്കുട്ടനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത്.
ഇന്ന് ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ പീച്ച് നിറത്തിലുള്ള ഇന്നോവയിൽ വന്നിറങ്ങിയ അജ്ഞാത സംഘമാണ് വീട്ടിൽ നിന്ന് ബാബുക്കുട്ടനെ ബലമായി കാറിൽ പിടിച്ചു കയറ്റിക്കൊണ്ടു പോയത്. ബാബുക്കുട്ടന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരിൽ ചിലർ കാർ നിർത്താനായി കല്ലെറിഞ്ഞെങ്കിലും കാർ നിർത്താതെ പാഞ്ഞു.കാറിന്റെ പുറകു വശത്തെ ചില്ല് പൊട്ടിയിട്ടുണ്ട്. എന്തിനാണ് തട്ടിക്കൊണ്ടു പോയതെന്നും ആരാണിതിന് പിന്നിലെന്നും സംബന്ധിച്ച് വ്യക്തതയില്ല.
മലയാലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത് . ഇയാളെ കണ്ടെത്താനായി കോന്നി, പത്തനംതിട്ട ഡിവൈ.എസ്പിമാരുടെ നേതൃത്വത്തിൽ കർശന പരിശോധന നടക്കുകയാണ് . സിസിടിവികളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് പരിശോധന.
ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ
ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടു തവണയായി അടച്ചിട്ട…
ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…
ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…
ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|