India

കടുവ സർ ആളൊരു മാന്യനാണ്!വിശപ്പില്ലാത്തതിനാൽ മുന്നിൽപ്പെട്ട മാനിനെ വെറുതെ വിട്ട് കടുവ; വീഡിയോ വൈറൽ

വന്യജീവികളിൽ ഏറ്റവും മികച്ച വേട്ടക്കാരുടെ കൂട്ടത്തിലാണ് കടുവകൾ. ഒറ്റയ്ക്കാണ് വേട്ടയാടുന്നതെങ്കിലും എത്രവലിയ ഇരയെയും വേട്ടയാടി ഭക്ഷണമാക്കാനുള്ള കഴിവ് കടുവയ്ക്കുണ്ട് . അപ്പോൾ എളുപ്പത്തിൽ കീഴടക്കാൻ പാകത്തിന് ഒരു മാൻ കൺമുന്നിൽ വന്നുപെട്ടാലോ. അതിന്റെ കാര്യം കട്ടപ്പൊക എന്നതിൽ സംശയമില്ല. എന്നാൽ നമ്മുടെ മുൻധാരണകളെ തെറ്റിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ രമേശ് പാണ്ഡെ പങ്കുവച്ച ഒരു ദൃശ്യമാണ് ഇപ്പോൾ അതി വേഗം പ്രചരിക്കുന്നത്. തൊട്ടമുന്നിൽ ഒരു മാൻ എത്തിയിട്ടും അതിനെ ആക്രമിക്കാനോ ഭയപ്പെടുത്താനോ നിൽക്കാതെ സ്വന്തം കാര്യം നോക്കി ഞാനൊന്നും അറിയില്ലേ രാമനാരായണ എന്ന ഭാവത്തിൽ നീങ്ങുന്ന ഒരു കടുവയാണ് വിഡിയോയിലുള്ളത്.

ആദ്യ കാഴ്ചയിൽ മാനിനെ ആക്രമിക്കാൻ തയാറെടുക്കുകയാണ് കടുവയെന്ന് തോന്നും. മാൻ ആകട്ടെ മരവിച്ച അവസ്ഥയിൽ അതേ സ്ഥലത്ത് തന്നെ നിൽക്കുന്നു . ഏതാനും നിമിഷങ്ങൾക്കുശേഷം കടുവ കിടന്നിടത്തു നിന്നും എഴുന്നേൽക്കുന്നു . അടുത്ത നിമിഷം മാനിന്റെ മേൽ ചാടി വീഴ്ശുമെന്ന് പ്രതീക്ഷിച്ചെങ്കിലും . അങ്ങനെയൊരു മൃഗം തന്റെ മുന്നിലേയില്ലെന്ന് മട്ടിൽ വളരെ സാവധാനത്തിൽ വളരെ കൂളായി കടുവ മുന്നോട്ടു നടന്നു നീങ്ങുകയായിരുന്നു.

വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ എത്തിയതോടെ വിശപ്പകറ്റാൻ മാത്രമേ വന്യജീവികൾ മറ്റു മൃഗങ്ങളെ ആക്രമിക്കൂ എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നാണ് കമന്റിലൂടെ വരുന്ന പ്രതികരണങ്ങൾ. വിശപ്പ് തോന്നുകയോ പ്രകോപിതരാകുകയോ ചെയ്യാത്ത പക്ഷം കടുവകൾ മറ്റു ജീവികളെ ആക്രമിക്കാൻ മുതിരാറില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago