afgan-journalist
കാബുൾ: താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനികൾ അനുഭവിക്കുന്നത് ദുരിതം പേറുന്ന ജീവിതമാണ്. ഏറ്റവും കൂടുതൽ പ്രശ്നനങ്ങൾ അഭിമുഖീകരിക്കുന്നത് സ്ത്രീകളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ, സ്ത്രീകളെപ്പോലെ ജീവിതം ദുസ്സഹമായ വിഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍.
ഇപ്പോഴത്തെ അവസ്ഥയിൽ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ തന്റെ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചിരിക്കുകയാണ് കാബൂള്‍ സര്‍വ്വകലാശാല ലെക്ചററും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ കബീര്‍ ഹഖ്മല്‍.
“താലിബാന്റെ ഭരണത്തിനു കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥയാണിത്. വിവിധ മാധ്യമസ്ഥാപനങ്ങളിലായി വര്‍ഷങ്ങളോളം അവതാരകനായും റിപ്പോര്‍ട്ടറായും സേവനമനുഷ്ഠിച്ചയാളാണ് മൂസാ മുഹമ്മദ്. എന്നാല്‍ ഇന്ന് സ്വന്തം കുടുംബത്തെ പോറ്റാനുള്ള വരുമാനമില്ല. അതിനാല്‍ തെരുവില്‍ ഭക്ഷണം വിറ്റ് ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയാണ് അദ്ദേഹം”, എന്ന കുറിപ്പോടെ മാധ്യമപ്രവർത്തകന്റെ ചിത്രവും പങ്കുവെച്ചിരുന്നു.
അഫ്ഗാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് രാജ്യം. നല്ല രീതിയില്‍ ജീവിച്ച മനുഷ്യരുടെ അവസ്ഥ ഇതാണെങ്കില്‍ താലിബാന്റെ ഭരണത്തോടെ ദരിദ്രരുടെ അവസ്ഥ എന്തായി തീര്‍ന്നിരിക്കുമെന്നും ചോദിക്കുന്നു കബീര്‍ ഹഖ്മാല്‍ തന്റെ മറ്റൊരു ട്വീറ്റില്‍.
താടി വടിച്ചതിനും ജീന്‍സിട്ടതിനും താലിബാന്‍തല്ലിച്ചതച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ വീഡിയോയും അദ്ദേഹം ട്വീറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകൻ, കബീർ ഹഖ്മൽ പങ്കുവെച്ച ട്വീറ്റ്
“ഇത് ഇക്രാം ഇസ്മതി, അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകനാണ്. ജൂണ്‍ 14ന് അദ്ദേഹത്തെ പിടിച്ചു കൊണ്ടു പോയി ജീന്‍സ് ധരിച്ചതിനും താടിവടിച്ചതിനും താലിബാന്‍ അദ്ദേഹത്തെ തല്ലി ചതയ്ക്കുകയായിരുന്നു”.
താലിബാൻ ഭരണത്തിൽ കൈവിട്ടുപോയ ജീവിതത്തിന്റെ ചിത്രങ്ങളാണ് കബീര്‍ ഹഖ്മാല്‍ പുറം ലോകത്തെ അറിയിച്ചത്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…