അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാൻ ഭരണമോ? ആശങ്കയുയർത്തുന്ന വാർത്തകളാണ് പുറത്തു വരുന്നത് ,85% പ്രദേശവും കൈയ്യടക്കിയെന്ന് അവകാശപ്പെട്ട് ഇപ്പോൾ താലിബാന്‍ രംഗത്ത്. അഫ്ഗാനിസ്ഥാന്റെ പ്രധാനപ്പെട്ട ഇറാന്‍ അതിര്‍ത്തി ഉള്‍പ്പെടെ താലിബാന്‍ അധീനതയിലാക്കിയെന്നാണ് അവകാശവാദം. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പൂര്‍ണമായി പിന്മാറുന്ന പശ്ചാത്തലത്തിലാണ് താലിബാന്‍ വീണ്ടും അഫ്ഗാനില്‍ വേരുറപ്പിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാ പിന്മാറ്റം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ആഗസ്ത് 31 ന് അവസാന സൈനികനും അഫ്ഗാന്‍ വിടുമെന്നും യുഎസ് പ്രസിഡന്റ ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് തൊട്ട് പിന്നാലെയാണ് താലിബാന്‍ അവകാശവാദം ഉയര്‍ത്തി രംഗത്തെത്തിയത്. 20 വര്‍ഷമായി തുടരുന്ന അമേരിക്കന്‍ സേനയെയാണ് ബൈഡന്‍ പിന്‍വലിക്കുന്നത്. അമേരിക്കൻ സേനയുടെ പിന്മാറ്റവും താലിബാന്റെ അവകാശവാദവും ലോകം ആശങ്കയോടെയാണ് കാണുന്നത്

