Kabul Protest
കാബൂൾ: കാബൂളിൽ പാക് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. കാബൂൾ നഗരത്തിൽ പാക് വിരുദ്ധ റാലിയുമായി സ്ത്രീകളുൾപ്പെടെ ആയിരങ്ങളാണ് തെരുവിലേയ്ക്ക് ഇറങ്ങിയത്. പ്രതിഷേധം നടത്തിയവരെ പിരിച്ചുവിടാന് ആകാശത്തേക്കു താലിബാൻ ഭീകരർ വെടിയുതിർത്തു. പാകിസ്ഥാൻ താലിബാനെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കു ചേർന്നത്.
ഇസ്ലാമാബാദിനും ഐഎസ്ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പ്രതിഷേധം നടത്തിയത്. പാകിസ്ഥാനെതിരെയുള്ള പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയായിരുന്നു റാലി. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഇവിടെ നിന്ന് കാബൂൾ സെറീന ഹോട്ടലിലേക്കായിരുന്നു മാർച്ച് നടന്നത്. പാക് ഐഎസ്ഐ മേധാവി ഏതാനും ദിവസങ്ങളായി ഈ ഹോട്ടലിൽ തങ്ങിയിരുന്നു.
അതേസമയം താലിബാനുള്ളിലെ ഉൾപ്പോരും ആഭ്യന്തര പ്രശ്നങ്ങളും പരിഹരിക്കാൻ ഐഎസ്ഐ മദ്ധ്യസ്ഥത വഹിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. തെരുവുകളിലൂടെ പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ച് ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെ വീഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി താലിബാന് എല്ലാ വിധ പിന്തുണയും നൽകി വരുന്ന രാജ്യമാണ് പാകിസ്ഥാൻ. തങ്ങളുടെ രണ്ടാം വീടാണ് പാകിസ്ഥാൻ എന്നാണ് താലിബാൻ അവകാശപ്പെടുന്നത്. താലിബാന്റെ സർക്കാർ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച രാജ്യങ്ങളിലൊന്നും പാകിസ്ഥാനാണ്. പുതിയ സർക്കാർ രൂപീകരണത്തിലും പാകിസ്താന് നിർണായക പങ്കാളിത്തമുണ്ടാകുമെന്ന് താലിബാൻ വക്താക്കളിലൊരാളായ സുഹൈൽ ഷഹീൻ പറഞ്ഞിരുന്നു.
ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി…
അമേരിക്കൻ വിപണിയിലേക്ക് അനധികൃതമായി മയക്കുമരുന്നും സൈക്കോട്രോപിക് ഗുളികകളും കടത്തിയിരുന്ന വൻ അന്താരാഷ്ട്ര ശൃംഖലയുടെ ഇന്ത്യൻ കണ്ണികൾക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ…
കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലും കൊൽക്കത്ത മെഡിക്കൽ കോളേജിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നതായി ആരോപിച്ച് അഖില ഭാരതീയ…