Saturday, May 18, 2024
spot_img

പാക് സൈന്യത്തിന്റെ സഹായത്തോടെ പാഞ്ച്ശീറിനെ കീഴടക്കി താലിബാന്‍; പാകിസ്ഥാൻ സഹായിച്ചതിനു പിന്നിലെ അജണ്ട കശ്മീരോ?

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ ഒട്ടുമിക്ക പ്രവിശ്യകളും കീഴടക്കിയെങ്കിലും പാഞ്ച്ശീർ പ്രവിശ്യ മാത്രം താലിബാന് മുന്നിൽ കീഴടങ്ങാതെ പോരാട്ടത്തിലായിരുന്നു. എന്നാൽ ആ പ്രവിശ്യയും ഇപ്പോൾ താലിബാൻ പിടിച്ചെടുത്തിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായിരുന്നു പാഞ്ച്ശീർ. ഇപ്പോഴിതാ പാകിസ്‌ഥാന്റെ പിന്തുണയോടെ അതും താലിബാൻ പിടിച്ചെടുത്തിരിക്കുകയാണ്. താലിബാന് കിട്ടാക്കനിയായി നിലനിന്നിരുന്ന പാഞ്ച്ശിര്‍ പ്രവിശ്യ പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെയാണ് താലിബാന്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ചെറുത്തുനില്പാണ് പഞ്ച്ശീറില്‍ നിന്നും താലിബാന് നേരിടേണ്ടി വന്നത്. നിരവധി നാശനഷ്ടമുണ്ടായെങ്കിലും സർക്കാരുണ്ടാക്കുന്നതിന് മുന്‍പ് പാഞ്ച്ശീർ പിടിച്ചെടുക്കാനായത് താലിബാന് വലിയ നേട്ടമാണ്.

സഹായിച്ചതിനു പിന്നിലെ അജണ്ട കശ്മീരോ?

എന്നാൽ പാകിസ്ഥാന്റെ ഒരൊറ്റ സഹായത്തിൽ മാത്രമാണ് താലിബാൻ ഇപ്പോൾ ഈ പ്രവിശ്യയും പിടിച്ചെടുത്തിരിക്കുന്നത്. അല്ലെങ്കിൽ ഇപ്പോഴും ഈ പ്രദേശം താലിബാനു പിടിച്ചെടുക്കാൻ കഴിയില്ലായിരുന്നു. ഇതിനു പകരമായി താലിബാൻ പാകിസ്ഥാനു നൽകുന്ന സഹായം എന്താണെന്നാണ് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം കശ്മീരിലെ നിലപാട് താലിബാൻ വക്താവ് മാറ്റിപ്പറഞ്ഞിരുന്നു. ഇനി കശ്മീർ കീഴടക്കി നല്കാമെന്നുള്ള വാഗ്ദാനമാണോ, താലിബാൻ പാകിസ്ഥാനു നൽകിയതെന്ന സംശയങ്ങളും ഉയർന്നു വരുന്നുണ്ട്.

അതേസമയം പാഞ്ച്ശീർ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാൽ താലിബാന്റെ അവകാശവാദങ്ങൾ തെറ്റാണെന്നാണ് മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ അടുത്ത അനുയായി പറയുന്നത്. ‘താലിബാൻ പറയുന്ന കാര്യങ്ങൾ തെറ്റാണ്. പ്രതിരോധ സഖ്യം ഇപ്പോഴും പർവ്വതങ്ങൾക്ക് മുകളിൽ പഞ്ച്ശിറിനായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. താലിബാന് സഹായവുമായി പാകിസ്താന്റെ ഡ്രോണുകളും, ഹെലികോപ്റ്ററുകളും മേഖലയിലേക്ക് എത്തുന്നുണ്ടെന്നും’ അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles