MP
ദില്ലി: താലിബാൻ പഴയ താലിബാന്‍ തന്നെയെന്ന് അഫ്ഗാൻ വനിതാ എംപി അനാർക്കലി കൗർ. താലിബാന്റെ സ്ത്രീവിരുദ്ധതയിൽ ഒരു മാറ്റവും വന്നിട്ടില്ലായെന്നും അഫ്ഗാൻ പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കാമെന്നും അവർ പറഞ്ഞു. അവിടെ 22 ഭീകര ഗ്രൂപ്പുകൾ ഉണ്ടെന്ന റിപ്പോർട്ടുകളാണ് കിട്ടിക്കൊണ്ടിരുന്നത്. താലിബാന് പല ഭീകരസംഘടനകളുമായും ബന്ധം ഉണ്ട്. അതിനാൽ തന്നെ ലോകം നിശബ്ദത പാലിച്ചാൽ അഫ്ഗാനിസ്ഥാൻ വീണ്ടും ഭീകര സംഘടനകളുടെ കേന്ദ്രമായി മാറാൻ സാധ്യതയുണ്ട്. ലോകത്തിന് അഫ്ഗാനിസ്ഥാൻ വലിയ ഭീഷണിയാകുമെന്നും അനാർക്കലി കൗർ പറഞ്ഞു.
120 സിഖ് സമുദായ അംഗങ്ങൾ ഇന്ത്യയിലേക്ക് വരുന്നത് താലിബാൻ തടഞ്ഞു. താനുൾപ്പെടെയുള്ളവരെ സുരക്ഷിതമായി ഇവിടെ എത്തിച്ചതിന് ഇന്ത്യൻ സർക്കാരിനോട് നന്ദി ഉണ്ട്. അഫ്ഗാനിൽ സാഹചര്യം ഒട്ടും നല്ലതല്ല. ഇപ്പോഴും താലിബാനും എതിർസഖ്യത്തിനും ഇടയിൽ സംഘർഷം തുടരുകയാണ്. ഐഎസ് ഉൾപ്പടെയുള്ള ഭീകരസംഘടനകളുടെ ഭീഷണിയുമുണ്ട്. അഫ്ഗാനിസ്ഥാനിൽ ഒരു സർക്കാർ ഇല്ല. നാളെ എന്താവും എന്ന ഉറപ്പ് ഇല്ല- അനാർക്കലി കൗർ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു പോകാൻ കഴിയുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. നാളയെക്കുറിച്ച് ഉറപ്പില്ല. എന്തായാലും സാഹചര്യം നല്ലതല്ല. ഇത് നന്നാവും എന്ന് പറയാനും കഴിയില്ലെന്നായിരുന്നു മറുപടി. ആരോഗ്യ രംഗത്ത് ഒഴികെ താലിബാൻ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. ഓഫീസിൽ പോകാൻ സ്ത്രീകളെ അനുവദിക്കുന്നില്ലെന്നും അനാർക്കലി കൗർ പറഞ്ഞു. .താലിബാൻ ഇപ്പോൾ ഇന്ത്യയുമായി സംസാരിച്ചു തുടങ്ങിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഇന്ത്യയുടെയും താലിബാൻറെയും നയം എന്താവും എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അനാർക്കലി കൗർ പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…