International

കശ്മീർ പിടിച്ചടക്കാൻ താലിബാൻ എല്ലാ സഹായവും നൽകും; നിർണ്ണായക വെളിപ്പെടുത്തലുമായി പാക് മന്ത്രി; വീഡിയോ വൈറൽ

ഇസ്ലാമാബാദ്: പാക്-താലിബാൻ കൂട്ടുകെട്ടിന്റെ നിർണായക വിവരങ്ങൾ പുറത്ത്. കശ്മീർ പിടിച്ചെടുക്കാൻ പാകിസ്താനെ പിന്തുണയ്‌ക്കുമെന്ന് താലിബാൻ ഉറപ്പുനൽകിയതായി പാക് മന്ത്രി. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. പാകിസ്ഥാനിലെ തെഹ്രീക് ഇ ഇൻസാഫ് മന്ത്രി നീലം ഇർഷാദ് ഷെയ്ഖാണ് താലിബാനുമായുള്ള ബന്ധം പരസ്യമായി സ്ഥിരീകരിച്ചത്. പാകിസ്ഥാന് കശ്മീർ കീഴ്‌പ്പെടുത്തുന്നതിന് വേണ്ടി താലിബാൻ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട് എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

എന്നാൽ ഇത് വിവാദമാകുമെന്ന് മനസിലായതോടെ പരിപാടിയിലെ അവതാരകൻ മന്ത്രിയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഈ പരിപാടി ഇന്ത്യ ഉൾപ്പെടെ ലോകം മുഴുവനുമുള്ള ജനങ്ങൾ കാണുന്നതാണെന്ന് അവതാരകൻ അറിയിച്ചെങ്കിലും നീലം ഇർഷാദ് ഷെയ്ഖ് അത് വകവച്ചില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അഫ്ഗാനിലെ താലിബാൻ ഭീകരർക്ക് വേണ്ട സഹായം എത്തിച്ചുനൽകുന്നത് പാകിസ്ഥാൻ ആണെന്ന് അഫ്ഗാൻ സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിദേശ ഫണ്ടും മെഡിക്കൽ സൗകര്യങ്ങളും കൂടാതെ താലിബാന് വേണ്ടി ആക്രമണങ്ങൾ നടത്താൻ ഭീകരരെയും നൽകുന്നത് പാകിസ്ഥാൻ ആണെന്നാണ് അഫ്ഗാൻ നേതാക്കൾ പറഞ്ഞത്.

അതേസമയം ലോകരാജ്യങ്ങളും ഈ ആരോപണങ്ങൾ ശരിവച്ചു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഈ ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായും ശരി ആണെന്ന് തെളിയിക്കുന്നതാണ് പാക് മന്ത്രിയുടെ ഈ തുറന്ന പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ നിരവധി ലോകരാഷ്ട്രങ്ങളും നേരത്തെ രംഗത്തുവന്നിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് പാകിസ്ഥാൻ ഭീകരർക്ക് സഹായം ചെയ്യുന്നതും, രാജ്യത്ത് താമസിപ്പിക്കുന്നതും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts