Saturday, May 4, 2024
spot_img

ടോക്കിയോ പാരാലിംപിക്സിന് ഗൂഗിള്‍ വക ഡൂഡില്‍ ഗെയിം; പാരാലിംപിക്സ് സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക വിജയാശംസ

ഇന്നത്തെ ഗൂഗിൾ ഡൂഡിൽ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? ടോക്കിയോ പാരാലിംപിക്‌സിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ഡൂഡില്‍ ഗെയിം ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ഇന്ന് തുടക്കം കുറിച്ച 2020 ടോക്കിയോ പാരാലിംപിക്‌സ് സെപ്തംബര്‍ അഞ്ചു വരെയാണ് നീണ്ടുനില്‍ക്കുന്നത്. ഡൂഡിലിന്റെ ഗെയിംസ് വില്ലേജ് ദ്വീപില്‍ വിവിധ ഗെയിമുകളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. ഹോംപേജിലുള്ള ഡൂഡിലില്‍ ക്ലിക് ചെയ്ത് ഗെയിമില്‍ പ്രവേശിക്കാവുന്നതാണ്.

കായിക മത്സരങ്ങള്‍ പുരോഗമിക്കുന്ന ഒരു ദ്വീപില്‍ നടക്കുന്ന ഡൂഡില്‍ ചാമ്പ്യന്‍ ഐലന്‍ഡ് ഗെയിമില്‍ ഏഴു മിനി ഗെയിമുകളാണുള്ളത്. ഭിന്നശേഷിക്കാരായ കായിക താരങ്ങളുടെ ലോക പോരാട്ടമാണ് പാരാലിംപിക്‌സ്. 539 ഇനങ്ങളിലാണ് ഇക്കുറി മത്സരങ്ങളുണ്ടാവുക. 162 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റി നാനൂറോളം താരങ്ങളാണ് വിശ്വകായിക മേളയില്‍ പങ്കെടുക്കും. മത്സര ഇനങ്ങളില്‍ ഇത്തവണ ബാഡ്മിന്റണും തെയ്കൊണ്ടൊയും കൂടിയുണ്ടാകും. 54 കായികതാരങ്ങളാണ് ഇന്ത്യയില്‍ നിന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ ബാബു ഷൂട്ടിങ്ങിൽ മൽസരിക്കുന്നുണ്ട്. പാരാലിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്കിയോയില്‍ മാറ്റുരക്കുന്നത്.

അതേസമയം പാരാലിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾ ജേതാക്കളും റോൾ മോഡലുകളുമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . 2016 റിയോ ഗെയിംസിലെ സ്വർണജേതാക്കളായ ദേവേന്ദ്ര ഝജാരിയ, മാരിയപ്പൻ തങ്കവേലു എന്നിവർ ഉൾപ്പെടെ 10 അത്‌ലീറ്റുകളും കുടുംബാംഗങ്ങളും പരിശീലകരുമായിട്ടായിരുന്നു മോദിയുടെ വെർച്വൽ കൂടിക്കാഴ്ച. പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും പ്രധാനമന്ത്രി വിജയാശംസകളും നേർന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles