Thursday, May 16, 2024
spot_img

കാബൂളിൽ നിന്നുള്ള ഒഴിപ്പിയ്ക്കൽ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ ഭാരതം; ഓഗസ്റ്റ് 31 ന് മുൻപ് എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കും; പ്രത്യേക സർവ്വകക്ഷി യോഗം നാളെ

ദില്ലി: കാബൂളിൽ നിന്നുള്ള ഒഴിപ്പിയ്ക്കൽ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ ഭാരതം. ഒഴിപ്പിയ്ക്കൽ നടപടികൾ ഓഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അഫ്ഗാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം മടക്കയാത്രയ്ക്ക് തയ്യാറാകാനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളിൽ നിന്ന് ദില്ലിയിൽ എത്തുന്നത്.

അതേസമയം ഈ മാസം 31 ന് മുൻപ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ശ്രമം. ഇതിനു തുടർച്ച എന്ന രീതിയിലാണ് നാളത്തെ സർവ്വകക്ഷിയോഗം. അഫ്ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപ് വ്യത്യസ്ത വിഷയങ്ങളിൽ നയപരമായ തിരുമാനം കേന്ദ്ര സർക്കാരിന് കൈക്കൊള്ളേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം വിദേശകാര്യമന്ത്രാലയം നാളെ പ്രതീക്ഷിയ്ക്കുന്നുണ്ട്. അഫ്ഗാനിലെ ഇന്ത്യൻ നിക്ഷേപങ്ങളുടെ ഭാവി അടക്കമുള്ള വിഷയങ്ങളിലാണ് പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കുക.

എന്നാൽ എല്ലാ സമാധാന കരാറുകളേയും തകിടംമറിച്ച താലിബാനെതിരെ പരോക്ഷമായി യുഎസ് നീങ്ങുകയാണെന്ന് റിപ്പോർട്ട്. അഫ്ഗാനിൽ സൈനികരെ ഇറക്കിയുള്ള നടപടി ഈ മാസം പൂർത്തിയാക്കാനിരിക്കെയാണ് നാറ്റോ മേധാവിയുമായി വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തിയത്. അമേരിക്കയുടെ വിദേശകാര്യമന്ത്രാലയം വക്താവ് നെഡ് പ്രൈസാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles