International

അഫ്ഗാനിസ്ഥാനിൽ വനിതാ നേതാക്കളെ ദുരൂഹസാഹചര്യത്തിൽ കാണാതാകുന്നത് തുടർക്കഥ ; കാബൂളിലെ 14 വനിതാ തടവുകാരെ മോചിപ്പിച്ച് താലിബാൻ

കാബൂൾ: ആഗോള സമ്മർദ്ദത്തെ നേരിടാൻ കാബൂളിലെ 14 വനിതാ തടവുകാരെ മോചിപ്പിച്ച് താലിബാൻ. കഴിഞ്ഞ ദിവസമാണ് യുവതികളെ താലിബാൻ ഭീകരർ മോചിപ്പിച്ചത്. താലിബാന്റെ പ്രിസൺസ് അഡ്മിനിസ്ട്രേഷൻ (ഒപിഎ) ഓഫീസ് ആണ് ഇക്കര്യം പുറത്ത് വിട്ടിരിക്കുന്നത്.

“അഞ്ചംഗ പ്രതിനിധി സംഘം നടത്തിയ വിലയിരുത്തലിന്റെ ഫലമായി 14 വനിതാ തടവുകാരെ ഫെബ്രുവരി 3 വ്യാഴാഴ്ച വിട്ടയച്ചു.”- ഒപിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

അതേസമയം അഫ്ഗാനിസ്ഥാനിൽ ദുരൂഹസാഹചര്യത്തിൽ വനിതാ നേതാക്കളെ കാണാതാകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകളെയാണ് കാണാതാകുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഈ ഒരു സാഹചര്യത്തിലാണ് 14 വനിതാ തടവുകാരെ താലിബാൻ മോചിപ്പിച്ചിരിക്കുന്നത്.

അഫ്ഗാനിൽ താലിബാൻ ഭീകരർ വനിതാ പ്രവർത്തകരെ രാത്രിയിൽ വീടുകളിലെത്തി തട്ടിക്കൊണ്ട് പോകുന്നുവെന്ന ആരോപണം ശക്തമാണ്. പക്ഷെ ഈ ആരോപണങ്ങളെല്ലാം പാടെ നിഷേധിക്കുകയാണ് താലിബാൻ ഭരണകൂടം. വനിതാ നേതാക്കളെ കാണാതാകുന്നതിന് പിന്നിൽ തങ്ങളെല്ലെന്നാണ് താലിബാൻ ശക്തമായി വാദിക്കുന്നത്.

എന്നാൽ ഇതിനിടെ പകപോക്കലിനായി വനിതാ നേതാക്കളെ തട്ടിക്കൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്‌ട്രസഭ താലിബാനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ആറു പ്രധാന നേതാക്കളെയാണ് കാണാതായത്.

മാത്രമല്ല സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള അവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് കാബൂളിൽ പ്രക്ഷോഭം നടത്തിയ വനിതാകൂട്ടായ്മയിലെ മുൻനിര നേതാവിനെയാണ് അവസാനമായി കാണാതാകുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെ ഇവരെ വീട്ടിൽ നിന്നും താലിബാൻ ഭീകരർ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് കുടുംബം ആരോപിച്ചു.

അതുപോലെ തന്നെ കഴിഞ്ഞമാസം കാബൂളിൽ സ്ത്രീകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം പുന:സ്ഥാപിക്കുക, തൊഴിൽ ചെയ്ത് ജീവിക്കാൻ സ്ത്രീകൾക്കും അവസരം നൽകുക, രാഷ്‌ട്രീയ അവകാശം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്ത്രീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തിയത്.

ഇതിൽ നേതൃത്വം വഹിച്ചവരെയാണ് ഈയാഴ്ച അഫ്ഗാനിൽ കാണാതായത്. പർവാന ഇബ്രാഹിം, തമന്ന പയാനി, അവരുടെ സഹോദരികളായ സർമിന, ഷഫീഖ, കരീമ എന്നിവരെയാണ് ഈയാഴ്ച കാണാതായത്. ജനുവരി പത്തൊമ്പതിനാണ് പർവാന ഇബ്രാഹിമിനെ കാണാതായത്. അതിനു പിന്നാലെ ഓരോരുത്തരെയായി കാണാതാവുകയായിരുന്നു.

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

2 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

2 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

3 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

4 hours ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

5 hours ago