കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലെ സംസം ബസിലെ ഡ്രൈവറായ സുമേഷിന്റെ ലൈസൻസാണ് സസ്പെന്റ് ചെയ്തത്. ഫറോക്ക് ജോയിന്റ് ആർടിഒയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. സുമേഷിനെ എടപ്പാളിലെ പരിശീലന കേന്ദ്രത്തിൽ ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിന് അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ച ഡ്രൈവറുടെ വീഡിയോ യാത്രക്കാരിൽ ഒരാൾ പകർത്തിയിരുന്നു. 7 കിലോമീറ്ററിനിടയിൽ എട്ട് തവണയാണ് ഡ്രൈവര്‍ ഫോൺ ചെയ്തത്. ഈ ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചത്.

