ചെന്നൈ : പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തമിഴ് ചലച്ചിത്ര രംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രതിഭയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിൽ മുപ്പത്തിയഞ്ച് വര്ഷത്തിനിടെ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
കാര്യങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കാൻ കഴിവുള്ള അദ്ദേഹം ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായി വേഷമിട്ടു. ചന്ദ്രമുഖി, അന്യൻ, തമ്പി, യാരെടി നീ മോഹിനി അടക്കം ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷത്തിൽ ഒരു പ്രധാന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു.
ഭാരതി രാജയുടെ അസിസ്റ്റന്റായാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക്. പിന്നീട് സ്വതന്ത്രസംവിധായകനായി. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവട് മാറ്റിയത്.
തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് തമിഴ്നാട്ടിൽ നിന്നും പിടിയിലായത്. കൊലപാതകം നടത്തിയ…
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…
തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi
പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…
ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission