Wednesday, May 1, 2024
spot_img

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു; വിടവാങ്ങിയത് നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മഹാ പ്രതിഭ

ചെന്നൈ : പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തമിഴ് ചലച്ചിത്ര രംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രതിഭയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിൽ മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

കാര്യങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കാൻ കഴിവുള്ള അദ്ദേഹം ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായി വേഷമിട്ടു. ചന്ദ്രമുഖി, അന്യൻ, തമ്പി, യാരെടി നീ മോഹിനി അടക്കം ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷത്തിൽ ഒരു പ്രധാന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു.

ഭാരതി രാജയുടെ അസിസ്റ്റന്റായാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക്. പിന്നീട് സ്വതന്ത്രസംവിധായകനായി. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവട് മാറ്റിയത്.

Related Articles

Latest Articles