Tamil Nadu BJP
ചെന്നൈ: തമിഴ്നാട്ടിൽ വനിതകൾക്ക് ഇത് സുവർണ്ണകാലം(Tamil Nadu BJP). യഥാർത്ഥ സ്ത്രീശാക്തീകരണം എന്താണെന്ന് ഇവിടുത്തെ ബിജെപി നേതൃത്വത്തെക്കണ്ടാണ് നാം പഠിക്കേണ്ടത്. കന്യാകുമാരി ജില്ലയിലെ ടൗൺ പഞ്ചായത്ത് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. എട്ട് പഞ്ചായത്തുകളുടെ ഭരണം ബിജെപിയ്ക്ക് ലഭിച്ചിരുന്നു. അതിൽ ഏഴിടത്തും ബിജെപിയുടെ വനിതാ സാരഥികൾ നയിക്കും.
മണ്ടയ്ക്കാട്, പുതുക്കട, ഇരണിയൽ, താമരക്കുളം, വെള്ളിമല, ഇടയ്ക്കോട്, വില്ലുക്കുറി, ഗണപതിപുരം പഞ്ചായത്തുകളിലെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലാണ് ബിജെപി വിജയിച്ചത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. വെള്ളിമല ഒഴികെയുള്ള പഞ്ചായത്തുകളിലാണ് വനിതാഭരണം ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാടിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മുന്നൂറ് സീറ്റ് കടന്ന ബിജെപിയുടെ പ്രകടനം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.
ഡിഎംകെ, എഐഎഡിഎംകെ മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് പൊരുതിയാണ് 308 സീറ്റുകൾ ബിജെപി നേടിയത്. ഇതിൽ 200എണ്ണവും കന്യാകുമാരി ജില്ലയിൽ നിന്നാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും കുത്തകയായിരുന്ന പല മുൻസിപ്പാലിറ്റികളിലും അക്കൗണ്ട് തുറന്ന് ഉജ്ജ്വല വിജയമാണ് ബിജെപി സ്വന്തമാക്കിയത്.
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…