Saturday, May 4, 2024
spot_img

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്; വിവിധ വിഷയങ്ങൾ ചർച്ചയായേക്കും

ആലപ്പുഴ: ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് നടക്കും(Kerala BJP Meeting In Alappuzha). ആലപ്പുഴയിലാണ് യോഗം നടക്കുന്നത്. രാവിലെ 10.30 നു ചേരുന്ന യോഗത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നാണ് വിവരം. .

വിഷയത്തിൽ ഇതുവരെ നേതൃത്വം സ്വീകരിച്ച സമര മാർഗങ്ങൾ വേണ്ടത്ര ഫലപ്രദമല്ലെന്ന് പാർട്ടിക്കകത്ത് തന്നെ ഒരു വിഭാഗം വിമർശമുന്നയിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താകും ഭാവി സമരപരിപാടികൾക്ക് രൂപം നൽകുകയെന്നാണ് സൂചന. അതോടൊപ്പം വിവിധ കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാനുള്ള കർമ പദ്ധതികൾ ആവിഷ്‌ക്കരിക്കുക, ബൂത്ത് തലം മുതലുള്ള പുനഃസംഘടന തുടങ്ങി സംസ്ഥാന സർക്കാരിന്റെ നങ്ങൾക്കെതിരായ സമരപരിപാടികൾ വിപുലപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിലും നേതൃയോഗത്തിൽ തീരുമാനമുണ്ടാകും.

അതേസമയം ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി വൻ നേട്ടമുണ്ടാക്കുമെന്ന് സർവേ ഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യ ടുഡേ എക്സിസ് മൈ ഇന്ത്യ പോൾ പ്രകാരം ബിജെപിയ്ക്ക് വൻ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. 288 മുതൽ 326 വരെ സീറ്റുകൾ ബിജെപിയ്ക്ക് ലഭിക്കും. മാത്രമല്ല 48%സ്ത്രീ വോട്ടുകൾ ബിജെപിക്കെന്നും സർവേയിൽ പറയുന്നു.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണം നിലനിർത്തും. മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകും. കൂടാതെ ഗോവയിൽ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുമെന്നും അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10-നാണ്. അതേസമയം തെരഞ്ഞെടുപ്പ് നടന്ന മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിയുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്.

Related Articles

Latest Articles