ചെന്നൈ: തമിഴ്‌നാട് മന്ത്രിതല സംഘംഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് (Mullaperiyar Dam) സന്ദര്‍ശിക്കും. അഞ്ചു മന്ത്രിമാരും തേനി ജില്ലയില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരുമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നത്. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറന്ന സാഹചര്യത്തിലാണ് സന്ദർശനം.
ജലസേചനം, സഹകരണം, റവന്യൂ, ഭക്ഷ്യവകുപ്പ്, ധനം എന്നീ വകുപ്പുകള്‍ കൈയാളുന്ന മന്ത്രിമാരാണ് അണക്കെട്ട് സന്ദര്‍ശിക്കുക. തേനി എം എല്‍ എയും ഇവര്‍ക്കൊപ്പമുണ്ടാകും. കുമളി ചെക്ക്‌പോസ്റ്റ് വഴിയാണ് മന്ത്രിമാരുടെ സംഘം കേരളത്തിലേക്ക് എത്തുക. അതിനു ശേഷം തേക്കടിയിൽ നിന്ന് ബോട്ടുമാർഗം മുല്ലപ്പെരിയാറിലേക്ക് പുറപ്പെടും. മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദര്‍ശനം. അണക്കെട്ടിന്റെ നിലവിലെ സ്ഥിതി സംഘം വിലയിരുത്തും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയായി ഉയരുകയും ചെയ്തു. ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് ഉയര്‍ത്തിയിരുന്നു.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…