പ്രശസ്‌ത സുവിശേഷകനായ പോള്‍ ദിനകരന്റെ വിവിധ സ്ഥാപനങ്ങളില്‍ ആദായ നികുതി റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു; നടത്തിയത് കോടികളുടെ വെട്ടിപ്പ് ?

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വിഭാഗം അധികൃതരുടെ റെയ്‌ഡ്. റെയ്ഡിൽ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. ദിനകരന്‍റെ സുവിശേഷ സംഘമായ ജീസസ് കോള്‍സിന്റെ ഓഫീസില്‍ അടക്കം തമിഴ്നാട്ടിലെ 28 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയിഡ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച രാവിലെ ആറിന് ആരംഭിച്ച റെയ്ഡ് ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളിലും പോള്‍ ദിനകരന്‍റെ ട്രെസ്റ്റിന് കീഴിലുള്ള കരുണ ക്രിസ്ത്യന്‍ സ്കൂളിലും നടന്നു. വ്യാഴാഴ്ച രാത്രിവരെ പല സ്ഥലങ്ങളിലും പരിശോധന നടന്നുവെന്നാണ് വിവരം. നികുതി വെട്ടിപ്പ്, നികുതി വെട്ടിപ്പ്, അനധികൃതമായി നടത്തുന്ന വിദേശ പണമിടപാട് എന്നീ പരാതികളെ തുടര്‍ന്നാണ് റെയിഡ് എന്നാണ് സൂചന.

കോയമ്പത്തൂരിലെ ദിനകരന്‍ ചാന്‍സിലറായ കാരുണ്യ സര്‍വകലാശലയിലും റെയ്ഡ് നടന്നു. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളില്‍ പോള്‍ ദിനകരനെതിരെ കേസ് വന്നേക്കും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ ബീലിവേഴ്സ് ചര്‍ച്ചിന് ശേഷം ആദായ നികുതിവകുപ്പ് റെയ്ഡ് ചെയ്യുന്ന ദക്ഷിണേന്ത്യയിലെ വലിയ സുവിശേഷ സംഘമാണ് പോള്‍ ദിനകറിന്റെത്.

തമിഴ്‌നാട്ടിലെ പ്രശസ്‌ത സുവിശേഷകനായ ഡി.ജി.എസ് ദിനകരന്റെ മകനാണ് പോള്‍ ദിനകരന്‍. ഡി.ജി.എസ് ദിനകരനാണ് ജീസസ് കോള്‍സ് മിനിസ്‌ട്രിയുടെ സ്ഥാപകന്‍. പ്രതിമാസം 400 പരിപാടികളാണ് പോള്‍ ദിനകരന്റെ ജീസസ് കോള്‍സ് ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. പത്തോളം ലോകഭാഷയിലാണ് ജീസസ് കോള്‍സ് ലോകമാകെ പ്രദര്‍ശിപ്പിക്കുന്നത്. സർവകലാശാല, കോളജുകള്‍, സ്കൂളുകൾ, ടി വി ചാനല്‍ അടക്കം വന്‍ ആസ്തിയാണ് പോൾ ദിനകരന്റെ ജീസസ് കോൾസിനുള്ളത്. കാരുണ്യ ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ചാന്‍സിലറാണ് പോള്‍ ദിനകരന്‍.1986ല്‍ സ്ഥാപിതമായ കോളേജില്‍ 8000 കുട്ടികളാണ് പഠിക്കുന്നത്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago