ചെന്നൈ: തമിഴ്നാട് ബിജെപിയിൽ അഴിച്ചു പണി. ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാനായിരുന്ന അഡ്വ. എല്‍. മുരുകന്‍ അധ്യക്ഷനായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് തമിഴ്നാട് സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി നടക്കുന്നതെന്നത് ശ്രദ്ധേയം . സിനിമ രംഗത്ത് നിന്നുള്ളവർക്കാണ് കൂടുതൽ പരിഗണന. നിയമസഭ തിരഞ്ഞെടുപ്പിന് കഷ്‌ടിച്ച് ഒന്നര വർഷം മാത്രം അവശേഷിക്കെയാണ് ബി.ജെ.പിയുടെ പുതിയ പരീക്ഷണം.
നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കിയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കുകയും ചെയ്തു. ഗൗതമി, നമിത എന്നിവരെ കൂടാതെ നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായി നിയമിച്ചു. കഴിഞ്ഞ നവംബറിലാണ് നമിത ബിജെപിയിൽ ചേർന്നത് . അതേസമയം, നമിതയ്‌ക്കൊപ്പം പാർട്ടിയിൽ ചേർന്ന നടൻ രാധ രവിയ്ക്ക് സ്ഥാനങ്ങളൊന്നും തന്നെയില്ല. നടി നയന്‍താരയ്‌ക്കെതിരേ മോശം പരാമർശം നടത്തിയതിനെ തുടർന്ന് ഡി.എം.കെ.യില്‍നിന്ന് ഇദ്ദേഹത്തെ നീക്കിയിരുന്നു. പിന്നാലെയാണ് രാധാരവി ബി.ജെ.പി.യില്‍ ചേര്‍ന്നത്.
വിദ്യാഭാസ കാലത്ത് എ.ബി.വി.പി.യില്‍ പ്രവര്‍ത്തിച്ചിരുന്ന ഗൗതമി വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. 13 വര്‍ഷം ഒന്നിച്ച് താമസിച്ച നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസനുമായി 2016-ല്‍ പിരിഞ്ഞതിനുശേഷമാണ് ഗൗതമി ബി.ജെ.പി.യുമായി വീണ്ടും അടുത്തത്.
മുൻ ഡി.എം.കെ നേതാവും തമിഴ്‌നാട് നിയമസഭ ഡെപ്യൂട്ടി സ്‌പീക്കറുമായിരുന്ന വി.പി ദുരൈസാമിയെ ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. ഇന്ത്യ ബി.ജെ.പിയുടെ സുരക്ഷിതമായ കൈകളിലാണെന്ന പരാമർശത്തിന് അദ്ദേഹത്തെ ഡി.എം.കെയിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഇതേ തുടർന്നാണ് ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്ന ദുരൈസ്വാമി ബി.ജെ.പിയിൽ ചേരുന്നത്.
ജയലളിതയുടെ കാലത്ത് എ.ഐ.എ.ഡി.എം.കെ.യിൽനിന്ന് പുറത്താക്കിയ മുൻ എം.പി. ശശികല പുഷ്പയെ ബി.ജെ.പി. ദേശീയ ജനറൽ കൗൺസിൽ അംഗമായി നിയമിച്ചു. ഡി.എം.കെ.യിൽ ദുരൈസാമി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്നു. പത്ത് വൈസ് പ്രസിഡന്റമാർ, നാല് ജനറൽ സെക്രട്ടറിമാർ, ഒമ്പത് സെക്രട്ടറിമാർ തുടങ്ങിയ സ്ഥാനങ്ങളിലാണ് പുതിയ നിയമനം നടന്നത്.
സെക്രട്ടറിമാരായിരുന്ന കെ.ടി. രാഘവൻ, ജി.കെ. സെൽവകുമാർ, കരു നാഗരാജൻ, ആർ. ശ്രീനിവാസൻ എന്നിവർക്ക് ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. എസ്.ആർ ശേഖറാണ് സംസ്ഥാന ട്രഷറർ. പുതിയ നിയമനങ്ങളിൽ പൊൻരാധാകൃഷ്ണൻ അടക്കമുള്ള മുതിർന്ന നേതാക്കൾ തൃപ്തരല്ലെന്നാണ് സൂചന
. കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…