ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന് നിരുപാധികം മാപ്പ് പറയുന്ന പ്രസ്താവനയുമായി താണ്ഡവ് വെബ് സീരീസ് നിർമാതാക്കളായ ആമസോൺ വെബ് ഹിന്ദു ദൈവങ്ങളെ തെറ്റായി ചിത്രീകരിച്ചും ജാതി രംഗങ്ങള്‍ കുത്തിനിറച്ചും വര്‍ഗ്ഗീയ വികാരങ്ങളുണര്‍ത്തുന്ന ഡയലോഗുകള്‍ നിറച്ചും താണ്ഡവ് എന്ന പരമ്പര ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരമ്പര നിരോധിക്കണമെന്നും നിരുപാധികം മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. നിര്‍മ്മാതാക്കള്‍ക്കെതിരെ തിങ്കളാഴ്ച ലഖ്‌നോവില്‍ എഫ് ഐആര്‍ ഫയല്‍ ചെയ്തിരുന്നു. നിരവധി സംഘടനകളും വ്യക്തികളും ഈ പരമ്പര നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറിനെ സമീപിച്ചതോടെയാണ് ആമസോണ്‍ പ്രൈം വീഡിയോസ് നിരുപാധികം മാപ്പ് ചോദിച്ചത്.
ഏതെങ്കിലും വ്യക്തിയുടെയോ, സമുദായത്തിന്‍റെയോ മതത്തിന്‍റെയോ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ മനപൂര്‍വ്വം ഉദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. നിരവധി പേര്‍ ഈ പരമ്പരയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത്ുവരുന്നതായി വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.
ജനവരി 15നാണ് താണ്ഡവ് ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം തുടങ്ങിയത്. സെയ്ഫ് അലി ഖാന്‍, ഡിമ്പിള്‍ കപാഡിയ, മൊഹമ്മദ് സീഷന്‍ അയുബ്, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഒരിക്കലും വിരമിക്കാന്‍ ഉദ്ദേശമില്ലാത്ത അച്ഛനില്‍ നിന്നും പ്രധാനമന്ത്രി കസേര മോഹിക്കുന്ന സമര്‍ പ്രതാപ് (സെയ്ഫ് അലിഖാന്‍) എന്ന മകന്റെ കഥയാണ് താണ്ഡവ് പറയുന്നത്.
എന്നാല്‍ ഇതുവരെ പരമ്പര പിന്‍വലിക്കുന്ന കാര്യത്തില്‍ ആമസോണ്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…