Sunday, May 5, 2024
spot_img

ആന്റി ഡ്രോണ്‍ സംവിധാനം ഡി.ആര്‍.ഡി.ഒ ഉടൻ വികസിപ്പിക്കും; ഭീകരവാദികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി: രാജ്യത്ത് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവിയെന്നും, തദ്ദേശ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കുന്നതിന് സര്‍ക്കാര്‍ വലിയ പരിഗണന നല്‍കുന്നതായും ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.എസ്.എഫിന്റെ 17-ാമത് ഇന്‍വെസ്റ്റിറ്റ്യൂര്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു എയര്‍ബേസില്‍ ഡ്രോണ്‍ ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അമിത്ഷാ യുടെ ഈ പരാമർശം.

മാത്രമല്ല ”സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവി. ആന്റി ഡ്രോണ്‍ സ്വദേശി സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി.ആര്‍.ഡി.ഒ. ഇതുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണ – വികസന പദ്ധതികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.” അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അതേസമയം നിര്‍മിത ബുദ്ധി ദേശീയ സുരക്ഷയ്ക്കു നേരെ ഉയര്‍ത്തുന്ന അപകടത്തെ കുറിച്ചും അമിത് ഷാ ആരോപിച്ചു. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പുതിയ ആയുധമായി ഭീകരവാദികള്‍ നിര്‍മിത ബുദ്ധിയെ പ്രയോജനപ്പെടുത്തിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles