Saturday, May 18, 2024
spot_img

എയര്‍ ഇന്ത്യ ടാറ്റയ്ക്ക് തന്നെ; കൈമാറ്റം 18,000 കോടിക്ക്; അംഗീകാരം നല്‍കി കേന്ദ്ര സർക്കാർ

ദില്ലി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ (AirIndia) ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിനു കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 8,000 കോടി രൂപക്കാണ്​ ടാറ്റ എയർ ഇന്ത്യയെ ഏറ്റെടുക്കുക. 67 വർഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി ടാറ്റ കുടുംബത്തിലേക്ക് തിരികെ എത്തുന്നത്. ഡിസംബറിൽ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകും.

ടാറ്റ സൺസും സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ്ങ് ഉൾപ്പെട്ട കൺസോർഷ്യമാണ് ടെൻഡർ സമർപ്പിച്ചിരുന്നത്. 2020 ഡിസംബറിലാണ് നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്ന നഷ്ടമെന്നു മുന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു.

ടാറ്റ സൺസിന്​ എയർ ഇന്ത്യ കൈമാറുകയാണെന്ന വിവരം ഡി​പ്പാർട്ട്​മെന്‍റ്​ ഓഫ്​ ഇൻവെസ്റ്റ്​മെന്‍റ്​ ആൻഡ്​ പബ്ലിക്​ അസറ്റ്​ മാനേജ്​മെന്‍റ്​ സെക്രട്ടറി തുഹിൻ കാന്തും സ്ഥിരീകരിച്ചു. 1932ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946ൽ എയർ ഇന്ത്യ ആയത്. 1953 ൽ കേന്ദ്ര സർക്കാർ ടാറ്റയിൽനിന്നു കമ്പനി ഏറ്റെടുത്തു.

Related Articles

Latest Articles