സിനിമാ ഗാനരംഗങ്ങളില്‍ മനോഹരദൃശ്യം പകരുന്ന പടിക്കെട്ടുകളുള്ള വലിയ കുളങ്ങളൊക്കെ നമ്മള്‍ കാണാറില്ലേ?പടിക്കെട്ടുകളിലൂടെ നായകനും നായികയും ഓടി മറയുമ്പോള്‍ എപ്പോഴെങ്കിലുമൊക്കെ ആ കുളങ്ങളുടെ മനോഹാരിത നമ്മെ പിടിച്ചുവലിക്കും. എന്നാല്‍ ആ
. വാസ്തുവിദ്യയുടെ പരമോന്നത ഉദാഹരണങ്ങളായ അവ പക്ഷേ ശരിക്കും കുളങ്ങളല്ല, വേനല്‍ക്കാലത്തേയ്ക്ക് ജലം സംഭരിച്ചു വയ്ക്കുന്ന കിണറുകളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും വലുതുമായ പടിക്കിണര്‍ ചാന്ദ് ബോരിയുള്‍പ്പെടെ നിരവധി ഗംഭീര കാഴ്ച്ചകള്‍ ഉള്ള ആഭാ നഗരി അഥവാ ആഭാ നേരിയിലേയ്ക്ക് ഒന്ന് പോയാലോ.
ആഭാനേരി അഥവാ കിണറുകളുടെ ഗ്രാമം
ജയ്പ്പൂരില്‍ നിന്ന് ആഗ്രയിലേക്കുള്ള പാതയില്‍ 95 കി മീ സഞ്ചരിച്ചാല്‍ ആഭാനേരി യില്‍ എത്തിച്ചേരാം. ആഭാനേരിയെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ പടിക്കിണറുകള്‍ തന്നെയാണ്. ഇവിടെയുള്ള എല്ലാ പടിക്കിണറുകളിലും വച്ച് സഞ്ചാരികളെ വിസ്മയിപ്പിക്കുക വാസ്തുശില്‍പ്പപരമായി അത്ഭുതാവഹമായ ഭംഗിയുള്ള ചാന്ദ് ബോരി യാണ്. ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ളതും ആഴമുള്ളതുമായ പടിക്കിണര്‍ ആണിത്. നിറയെ തലങ്ങും വിലങ്ങും അടുക്കി വെച്ചിരിക്കുന്നതു പോലെയുള്ള പടവുകള്‍ ഏതൊരു സഞ്ചാരിയുടേയും കണ്ണും മനസും നിറയ്ക്കും.
ആഭാ നേരിയിലെ മറ്റൊരു ആകര്‍ഷണം ഹര്‍ഷത് മാതാ ക്ഷേത്രമാണ്.
മധ്യ കാലഘട്ടത്തിലെ ഭാരതീയ വാസ്തു വിദ്യയുടെ വൈഭവം വിളിച്ചോതുന്ന ഈ ക്ഷേത്രം നിരവധി സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്.
നാടന്‍ നൃത്തരൂപങ്ങള്‍ക്ക് കൂടി പേര് കേട്ട നാടാണ് ആഭാ നേരി. രാജസ്ഥാന്റ ഘൂമര്‍ , കാല്‍ബേലിയ, ഭാവി തുടങ്ങിയ ഗ്രാമീണ നൃത്ത രൂപങ്ങള്‍ അവയില്‍ ചിലതാണ്. ഭില്‍ ആദിവാസി ഗോത്രത്തിന്റെ നൃത്തരൂപമാണ് ഘൂമര്‍. പത്മാവതി സിനിമയില്‍ ദീപിക പദുകോണ്‍ ഘൂമറിന് ചുവടുവച്ചത് ഓര്‍ക്കുന്നില്ലേ, അത് തന്നെ സംഭവം.
ജയ്പ്പൂരില്‍ നിന്നും തൊണ്ണൂറ് കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിലേക്ക് ഇന്ത്യയിലെ ഏതു പ്രദേശത്ത് നിന്നും ഏളുപ്പം എത്തിച്ചേരാം.ഇതിന്റെ പഴയ കാല പ്രതാപവും വൈവിധ്യമാര്‍ന്ന സംസ്‌കാരവും ലോകത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…