Thursday, January 1, 2026

സ്‌കൂൾ ബസുകൾ ദുരുപയോഗം ചെയ്ത് ഇടത് കെ.സ്.ടി.എ; മോട്ടോര്‍വാഹന വകുപ്പ് ചട്ടം ലംഘിച്ച് മാർച്ചിനെത്തിയത് സ്‌കൂൾ ബസിൽ

കൊല്ലം: ഇടത് അധ്യാപക സംഘടന സ്‌കൂള്‍ ബസുകള്‍ കെ.സ്.ടി.എ ദുരുപയോഗം ചെയ്തു. കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിനും ധര്‍ണയ്ക്കും അധ്യാപകരെ എത്തിക്കാന്‍ കെ.സ്.ടി.എ സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ചു. മോട്ടോര്‍വാഹന വകുപ്പ് ചട്ടം ലംഘിച്ച് ഗവണ്‍മെന്റ് സ്‌കൂളുകളുടെ അടക്കം ബസുകളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്.

കെ.സ്.ടി.എ. കൊല്ലം ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ശനിയാഴ്ച രാവിലെ ഡി.ഡി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഭവം. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അധ്യാപകരില്‍ ഭൂരിഭാഗവും യാത്ര ചെയ്തത് സ്‌കൂള്‍ ബസുകളിലാണ്‌. 11 സ്‌കൂള്‍ ബസുകള്‍ ഇതിനായി ഉപയോഗിച്ചു. ബസുകള്‍ക്ക് മുന്നില്‍ സംഘടനയുടെ കൊടിയും ബാനറും കെട്ടിയായിരുന്നു യാത്ര നടത്തിയത്.

ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് കൃത്യമായ മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ മാത്രമേ സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കാവു. അധ്യാപക സംഘടനയുടെയോ മറ്റു സ്വകാര്യ പരിപാടികള്‍ക്കോ ബസുകള്‍ ഉപയോഗിക്കരുതെന്നും ചട്ടത്തില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്‌കൂളുകള്‍ക്കെല്ലാം ചട്ടം ഒന്നുതന്നെയാണ്.

Related Articles

Latest Articles