കൊല്ലം: ഇടത് അധ്യാപക സംഘടന സ്‌കൂള്‍ ബസുകള്‍ കെ.സ്.ടി.എ ദുരുപയോഗം ചെയ്തു. കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിനും ധര്‍ണയ്ക്കും അധ്യാപകരെ എത്തിക്കാന്‍ കെ.സ്.ടി.എ സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ചു. മോട്ടോര്‍വാഹന വകുപ്പ് ചട്ടം ലംഘിച്ച് ഗവണ്‍മെന്റ് സ്‌കൂളുകളുടെ അടക്കം ബസുകളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്.
കെ.സ്.ടി.എ. കൊല്ലം ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ശനിയാഴ്ച രാവിലെ ഡി.ഡി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഭവം. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അധ്യാപകരില്‍ ഭൂരിഭാഗവും യാത്ര ചെയ്തത് സ്‌കൂള്‍ ബസുകളിലാണ്. 11 സ്‌കൂള്‍ ബസുകള്‍ ഇതിനായി ഉപയോഗിച്ചു. ബസുകള്‍ക്ക് മുന്നില്‍ സംഘടനയുടെ കൊടിയും ബാനറും കെട്ടിയായിരുന്നു യാത്ര നടത്തിയത്.
ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് കൃത്യമായ മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ മാത്രമേ സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കാവു. അധ്യാപക സംഘടനയുടെയോ മറ്റു സ്വകാര്യ പരിപാടികള്‍ക്കോ ബസുകള്‍ ഉപയോഗിക്കരുതെന്നും ചട്ടത്തില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്‌കൂളുകള്‍ക്കെല്ലാം ചട്ടം ഒന്നുതന്നെയാണ്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…