ബിസിസിഐ ഒരുക്കിയ പ്രത്യേക വിമാനം
ആഞ്ഞടിച്ച ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കരീബിയയില്‍ കുടുങ്ങിയ ട്വന്റി- 20 ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഒടുവില്‍ നാട്ടിലേക്ക് പുറപ്പെട്ടു. ബിസിസിഐ ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് ടീമംഗങ്ങള്‍ ടി20 ലോകകപ്പുമായി ഇന്ത്യയിലേക്ക് തിരിച്ചു. ബിസിസിഐ ജനറല്‍ സെക്രട്ടറി ജയ്ഷ, സപ്പോര്‍ട്ട് സ്റ്റാഫുകള്‍, കളിക്കാരുടെ കുടുംബം, ബിസിസിഐ അധികൃതര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് വിമാനത്തിലുള്ളത്. ഞായറാഴ്ച നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന ടീം ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബാർബഡോസ് വിമാനത്താവളം അടച്ചതിനാൽ അവിടെ തുടരുകയായിരുന്നു. നാളെ അതിരാവിലെ വിമാനം ദില്ലിയിൽ ലാൻഡ് ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്ന ഇന്ത്യൻ ടീം അദ്ദേഹത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. അതിനുശേഷം വിജയാഘോഷങ്ങള്‍ക്കായി മുംബൈയിലേക്ക് പറക്കും. മുംബൈ മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ ടീം വിജയാഘോഷ പ്രകടനം നടത്തും. വാംഖഡെ സ്റ്റേഡിയത്തിലേക്ക് ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ബസ് പരേഡ്. സ്റ്റേഡിയത്തിനകത്തും ആഘോഷങ്ങളുണ്ട്. വൈകുന്നേരത്തോടെ ടീം സ്‌റ്റേഡിയത്തില്‍ നിന്ന് മടങ്ങും. ടീമിനെ വരവേല്‍ക്കാനായി വിപുലമായ ഒരുക്കങ്ങളാണ് മുംബൈയിലുള്ളത്.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…