International

ടെഹ്‌റാൻ കത്തുന്നു; വീണ്ടും ഇസ്രായേൽ വ്യോമാക്രമണം, ഇറാൻ നഗരങ്ങളിൽ തുടർ സ്ഫോടനങ്ങൾ

ടെഹ്‌റാൻ : ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനൈയിയുടെ വധത്തിന് പിന്നാലെ, ഇറാന്റെ ഹൃദയഭാഗമായ തെഹ്‌റാനിൽ വീണ്ടും അതിശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം. ഇന്ന് പുലർച്ചെ ടെഹ്‌റാനിലെ വിവിധയിടങ്ങളിൽ വൻ സ്ഫോടനശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ‘ഭീകര ഭരണകൂടത്തെ’ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നും ടെഹ്‌റാനിലെ വ്യോമപാതയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിനായാണ് വ്യോമസേന വലിയ തോതിലുള്ള ആക്രമണം നടത്തുന്നതെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. വടക്കൻ ടെഹ്‌റാനിലെ കെട്ടിടങ്ങളിൽ നിന്ന് വൻതോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഖമേനിയുടെ വധത്തിന് പകരം വീട്ടുമെന്ന് ഇറാൻ പ്രഖ്യാപിക്കുകയും ഗൾഫ് മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ രണ്ടാം ഘട്ട ആക്രമണം ആരംഭിച്ചത്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രായേലും ഇന്നലെ നടത്തിയ സംയുക്ത നീക്കത്തിലാണ് 36 വർഷമായി ഇറാനെ നയിച്ചിരുന്ന ഖമനൈയി കൊല്ലപ്പെട്ടത്. ഖമനൈയിയുടെ വസതി ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും മരുമക്കളും കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഖമനൈയിയുടെ മൃതദേഹത്തിന്റെ ചിത്രം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കണ്ടതായും റിപ്പോർട്ടുകളുണ്ട്.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രത്യാക്രമണം ഉടൻ ആരംഭിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ടെലിഗ്രാം സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി. അമേരിക്കൻ ‘ഭീകര താവളങ്ങളും’ ഇസ്രായേൽ അധീനതയിലുള്ള പ്രദേശങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് അവർ വ്യക്തമാക്കി. ഇതിനോടകം തന്നെ ദുബായ്, അബുദാബി, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ വർഷിച്ചു കഴിഞ്ഞു. പശ്ചിമേഷ്യയെ മൊത്തത്തിൽ വിഴുങ്ങുന്ന ഒരു മഹായുദ്ധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

B4 Admin

Recent Posts

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

7 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

9 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

10 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

10 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

24 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

1 day ago