ബെംഗളൂരു : 20 വർഷം മുൻപ് ബെൽഗാം സെന്റ് പോൾസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി തേജസ്വി സൂര്യനാരായൺ താൻ വരച്ച ചിത്രങ്ങൾ സ്‌കൂളിലും വഴിയോരത്തും വിൽപനക്കുവച്ചു. കാർഗിൽ ദുരിതബാധിതരെ സഹായിക്കാൻ പണം കണ്ടെത്തലായിരുന്നു ആ ഒൻപത് വയസുകാരന്റെ ലക്ഷ്യം. അന്ന് ചിത്രങ്ങൾ വിറ്റുകിട്ടിയ 1220 രൂപ ആ കൊച്ചുമിടുക്കൻ പട്ടാളത്തിന് കൈമാറാൻ വേണ്ടി തന്റെ സ്‌കൂൾ പ്രിന്സിപ്പാലിനെ ഏൽപ്പിച്ചു.
തേജസ്വി സൂര്യനാരായൺ എന്ന പേരുപോലെ തേജസ്സ് പ്രസരിപ്പിക്കുന്ന ഈ വിദ്യാർത്ഥിയാണ് ഇപ്പോൾ 17 ആം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകാൻ ഒരുങ്ങുന്നത്. ബെംഗലുരു സൗത്ത് എന്ന വിഐപി മണ്ഡലത്തില്നിന്ന് കന്നിയങ്കത്തിൽ തന്നെ മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് തേജസ്വി സൂര്യ ഇന്ത്യൻ പാർലമെന്റിൽ ഉദിച്ചുയരാൻ പോകുന്നത്.
അന്നത്തെ മിടുക്കനായ കൊച്ചു ചിത്രകാരൻ ഇന്ന് ബംഗളുരുവിലെ ഏറ്റവും ജനകീയനായ നേതാവാണ്, ഹൈക്കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനുമാണ്. ഒപ്പം ഭാരതീയ ജനതാ യുവമോർച്ചയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറികൂടിയാണ് തേജസ്വി.
2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തേജസ്വി നിർണായക പങ്ക് വഹിച്ചിരുന്നു. അന്ന് നൂറിലധികം പരിപാടികളുടെ സംഘാടനം തേജസ്വി ഒറ്റക്കാണ് ഏറ്റെടുത്ത് നടത്തിയത്.2018ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനായി ഡിജിറ്റൽ കമ്യൂണിക്കേഷൻ രൂപികരിച്ചതോടെയാണ് തേജസ്വി ദേശീയ തലത്തിൽ പ്രശസ്തിയാർജിച്ചത്.
ആർഎസ്സിന്റെ പാരമ്പര്യവും പിന്തുണയുമായി അടിയുറച്ച നിലപാടുകളും അളവറ്റ ഇച്ഛാശക്തിയും പിന്തുടരുന്ന വ്യക്തിത്വമാണ് തേജസ്വിയുടേത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തേജസ്വിയെപ്പോലെ കരുത്തുറ്റ നേതാക്കൾ സൂര്യശോഭയോടെ ഉദിച്ചുയരുമ്പോൾ ഇന്ത്യയുടെ ഭാവി സുശോഭനമാകുമെന്ന് തീർച്ച.
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…