Telangana CM K Chandrashekar Rao compares protesters with dogs
നല്‍ഗൊണ്ട: നിവേദനം കൊടുക്കാനെത്തിയ സ്ത്രീകളുൾപ്പെടെയുള്ളവരെ നായ്ക്കളുമായി താരതമ്യപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. നല്‍ഗൊണ്ട ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. സ്ത്രീകള്‍ ഉള്‍പ്പടെയുളള ഒരു സംഘം മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാനായി എത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. നിവേദനം നല്‍കിക്കഴിഞ്ഞല്ലോ, ഇനി ശല്യപ്പെടുത്താതെ പോകൂ… എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇവിടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശാന്തരായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധാരാളം ആളുകളെ കണ്ടിട്ടുണ്ടെന്നും നിങ്ങളെ പോലെ ധാരാളം നായ്ക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാണ് വിവാദമായത്.
അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ‘നാഗാര്‍ജുന സാഗറിലെ പൊതുപരിപാടിയില്‍ വച്ച് മുഖ്യമന്ത്രി സ്ത്രീകളെ നായ്ക്കളെന്ന് വിളിച്ചു. ഇത് ഒരു ജനാധിപത്യ രാജ്യമാണെന്ന് മറക്കരുത്. അവിടെ നില്‍ക്കുന്ന സ്ത്രീകളാണ്, ഇന്ന് നിങ്ങള്‍ ഈ പദവിയില്‍ ഇരിക്കുന്നതിന് കാരണം. അവരാണ് നമ്മുടെ മേലാധികാരികള്‍, മാപ്പുപറയണം ചന്ദ്രശേഖര്‍.’ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് സമിതിയുടെ ചുമതലയുളള മാണിക്കം ടാഗോര്‍ പറഞ്ഞു.
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…