Video Of Lion Entering Junagarh Hotel
ജുനഗഡ്: ഹോട്ടലിലേക്ക് ചാടിക്കയറി ചുറ്റിത്തിരിയുന്ന സിംഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഗുജറാത്തിലെ ജുനഗഡ് എന്ന സ്ഥലത്തെ സരോവർ പോർട്ടിക്കോ ഹോട്ടലിലെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സിംഹങ്ങളുടെ ഗിർ വന്യജീവി സങ്കേതത്തോടു ചേർന്നാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏറ്റവും വലിയ കേന്ദ്രമാണിത്.
ഹോട്ടലിലേക്കുള്ള അതിർത്തി ചുമര് ചാടിക്കടന്നാണ് സിംഹം എത്തിയത്. അതേസമയം പുലർച്ചെ ആയതു കൊണ്ടും പുറത്ത് മനുഷ്യർ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹോട്ടലിന് അടുത്തു തന്നെ റെയിൽവേ സ്റ്റേഷനും ഉണ്ട്. നഗരത്തിലെ തിരക്കേറിയ ഭാഗം കൂടിയാണിത്. വൈറലായ വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയും പോസ്റ്റ് ചെയ്തിട്ടുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിൽ സമ്പർക്കം ഉണ്ടാവാനുള്ള ഇത്തരം സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വീഡിയോ കാണാം
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…