തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 12 നുണ്ടായ വാഹനാപകടത്തിൽ ചന്ദ്രകാന്തിന്‍റെ സഹനടിയും സുഹൃത്തുമായ പവിത്ര ജയറാം മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്നുള്ള മനോവിഷമത്താലാണ് ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. നടിയുടെ മരണത്തിന് പിന്നാലെ ചന്ദ്രകാന്ത് വിഷാദരോഗവുമായി മല്ലിടുകയായിരുന്നുവെന്ന് പിതാവ് മൊഴി നൽകിയിട്ടുണ്ട്.
‘ത്രിനയനി’ എന്ന സീരിയലിലാണ് പവിത്രയും ചന്ദ്രകാന്തും ഒന്നിച്ച് അഭിനയിച്ചത്.ഇരുവരും അൽകാപൂരിലെ വീട്ടിൽ ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇതേ വസതിയിലാണ് ചന്ദ്രകാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം12 നാണ് ഹൈദരാബാദിൽ പവിത്ര ജയറാമിന്‍റെ കാറിൽ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. ഷൂട്ട് കഴിഞ്ഞ് കർണാടകയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ത്രിനയനി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് ചന്ദ്രകാന്ത് പ്രശസ്തി നേടിയത്. പവിത്ര മുമ്പ് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…
തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ്…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ്…
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ I…