India

ഉച്ചഭാഷിണി ഉപയോഗിച്ചതിന് ക്ഷേത്രം തല്ലിത്തകർത്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ ഉച്ചഭാഷിണി ഉപയോഗിച്ചതിന്‍റെ പേരിൽ ക്ഷേത്രം ആക്രമിച്ച് തകർത്തു. ലഖ്‌നൗവിലെ പിലിഭിത്തിലാണ് ഉച്ചഭാഷിണി ഉപയോഗിച്ചതില്‍ പ്രതിഷേധിച്ച് ക്ഷേത്രം തല്ലിത്തകർത്തത്. സംഭവത്തിൽ അഞ്ചു പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മെഹബൂബ്, മോനിസ്, ഇസ്രായേല്‍, ആസാദ്, അലനൂര്‍ എന്നിവരാണ് അറസ്റ്റിലായത്.

ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയ അക്രമികൾ വിഗ്രഹങ്ങള്‍ എടുത്തുകൊണ്ടുപോയി വലിച്ചെറിയുകയും ഉച്ചഭാഷിണി തല്ലിത്തകര്‍ക്കുകയും ചെയ്തു. ഈ പ്രദേശത്ത് വിശ്വാസികള്‍ ക്ഷേത്രത്തില്‍ ഒത്തുകൂടുന്നതും ഭജനകളും കീര്‍ത്തനങ്ങളും ആലപിക്കുന്നതും പതിവാണ്. ഇത്തരത്തില്‍ ഭജന നടന്നുകൊണ്ടിരിക്കെ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ അക്രമികള്‍ എത്തി ഭജന നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

പിറ്റേന്ന് ഈദ് ആണെന്നും നിസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നും പറഞ്ഞായിരുന്നു അക്രമം. എന്നാല്‍, ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ഇതിനെതിരെ പ്രതികരിച്ചു. ഗ്രാമത്തിനുള്ളിൽ നടക്കുന്ന നിസ്കാരത്തിൽ ക്ഷേത്രത്തിലെ ഉച്ചഭാഷിണി ശല്യമാകില്ലെന്നും അവര്‍ പറഞ്ഞു. ഇതിന് പിന്നാലെ ഉച്ചഭാഷിണിയുടെ വയര്‍ മുറിച്ച അക്രമികൾ വിഗ്രഹങ്ങള്‍ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞു. തടയാന്‍ ശ്രമിച്ച പൂജാരിയെ മര്‍ദ്ദിക്കുകയും ചെയ്തു.

അക്രമത്തിന് പിന്നാലെ ക്ഷേത്രം അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും പ്രശ്‌നം കൂടുതല്‍ വഷളായി. തുടര്‍ന്ന് പോലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കുകയും വലിച്ചെറിഞ്ഞ വിഗ്രഹങ്ങള്‍ കണ്ടെത്തി ക്ഷേത്രത്തില്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.

അറസ്റ്റിലായവര്‍ക്കെതിരെ കലാപശ്രമം, മതവിശ്വാസം വൃണപ്പെടുത്തൽ, സമാധാനാന്തരീക്ഷം തകര്‍ക്കൽ, മതസ്പര്‍ദ്ധ വളര്‍ത്തൽ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

B4 Admin

Recent Posts

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

21 minutes ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

56 minutes ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

7 hours ago

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

8 hours ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

8 hours ago

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

20 hours ago