Tuesday, December 23, 2025

ഷില്ലോങ്ങിൽ കാളിക്ഷേത്രം തകർത്തു; VHP പ്രക്ഷോഭത്തിലേക്ക്

മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലെ മവ്ബ പ്രദേശത്തുള്ള കാളി ക്ഷേത്രം ശനിയാഴ്ച രാത്രി അജ്ഞാതരായ ഒരു സംഘം അക്രമികൾ തകർത്തു. കെട്ടിടത്തിനും ക്ഷേത്ര വിഗ്രഹങ്ങൾക്കും കാര്യമായ കേടുപാടുകളുണ്ട്. ജനുവരി ഒന്നാം തീയതി രാത്രി നടന്ന സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് വിഎച്ച്പി പൊലീസിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ജനുവരി രണ്ടിന് രാവിലെ ക്ഷേത്രത്തിലെ പൂജാരിയാണ് കാളിയുടെ തകർന്ന വിഗ്രഹം ആദ്യം ശ്രദ്ധിച്ചത്. സംഭവം ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രതികളെ പിടികൂടണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

സംഭവം ദൗർഭാഗ്യകരമാണെന്നും ഹിന്ദു മതത്തിനും വിശ്വാസത്തിനുമെതിരായ ആക്രമണമാണെന്നും പ്രദേശത്തെ ഹിന്ദു സംഘടനാ നേതാക്കൾ വിശേഷിപ്പിച്ചു. എഫ്‌ഐആറിന്റെ പകർപ്പ് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ പോലീസ് സൂപ്രണ്ടിനും മേഘാലയ പോലീസ് ഡയറക്ടർ ജനറലിനും അയച്ചിട്ടുണ്ട്.

Related Articles

Latest Articles