മംഗളൂരു: മംഗളൂരുവില്‍ ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ ശിവമോഗ തീര്‍ത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിക്കിനും മുനീര്‍ അഹമ്മദിനും വിദേശസഹായം ലഭിച്ചിരുന്നതായി വിവരം. നഗരത്തില്‍ തീവ്രവാദ അനുകൂല മുദ്രാവാക്യങ്ങള്‍ അടങ്ങിയ രണ്ട് ചുവവെഴുത്ത് പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ വിദേശത്ത് നിന്നുള്ള ഒരു വ്യക്തിയാണെന്നും ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് സൃഷ്ടിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ പ്രധാനപ്രതിയായ മുഹമ്മദ് ഷാരിക്കാണ് ഇന്റര്‍നെറ്റ് കോളിലൂടെ വിദേശത്തുള്ളയാളുമായി ബന്ധപ്പെട്ടിരുന്നത്. സംസ്ഥാന വ്യാപകമായി ലഷ്‌കര്‍ ഇ ത്വയ്ബ പ്രസ്ഥാനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രതികളെ പ്രോത്സാഹിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കോസ്റ്റല്‍ കര്‍ണാടകയില്‍ ആശയം പ്രചരിപ്പിക്കാന്‍ ഇയാള്‍ പ്രതികളോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഷാരിക് ഇന്റര്‍നെറ്റിലും യൂട്യൂബിലും മറ്റും വിവരങ്ങൾ തിരയുകയും പ്രവര്‍ത്തനത്തെ കുറിച്ച് അറിയുകയും ചെയ്ത ശേഷമാണ് പലയിടത്തും ഇവര്‍ ചുവരെഴുത്ത് നടത്തിയത്. കോടതി സമുച്ചയത്തിനടുത്തുള്ള ചുമരിലാണ് ഇവര്‍ ആദ്യം മുദ്രാവാക്യങ്ങള്‍ എഴുതിയത്. എന്നാല്‍ ഇത് വലിയ ശ്രദ്ധ നേടാത്തതോടെ ബെജയിക്കടുത്തുള്ള ഒരു ചുവരിൽ തീവ്രവാദ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി. ഇത് ശ്രദ്ധ നേടുകയും വലിയ വാര്‍ത്തയാകുകയും ചെയ്തു. സംഭവം പുറത്തുവന്നതുമുതല്‍ പേലീസ് ഊര്‍ജിത അന്വേഷണത്തിലായിരുന്നു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…