മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് 2020 അത്ര മോശം വര്‍ഷമായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സംബന്ധിച്ച് ചില പ്രമുഖ താരങ്ങള്‍ കളി മതിയാക്കിയ വര്‍ഷം കൂടിയാണിത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഈ വര്‍ഷം ആഗസ്റ്റ് 15ന്. യുഎഇയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ആദ്യ പരിശീലനത്തിന് ശേഷം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. എം എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു റെയ്‌നയും കളി മതിയാക്കിയത്. ഇത്തവണ ഐപിഎല്‍ കളിക്കാതിരുന്ന റെയ്‌ന അടുത്ത വര്‍ഷം ഐപിഎല്ലില്‍ കളിച്ചേക്കും. ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷയായിരുന്ന താരങ്ങളാണ് സുബ്രമണ്യ ബദരിനാഥും സുദീപ് ത്യാഗിയും. സിഎസ്‌കെയിലൂടെ ഐപിഎല്ലില്‍ തിളങ്ങിയ ബദരിനാഥും പേസ് ബൗളര്‍ സുദീപ് ത്യാഗിയും ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയവരാണ്. 17ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥിവ് പട്ടേലും ഒടുവിൽ പാഡഴിച്ചിരിക്കുന്നു. 35ാം വയസിലാണ് പട്ടേല്‍ കളിമതിയാക്കിയത്. ഇന്ത്യന്‍ ടീമില്‍ സജീവമല്ലായിരുന്നെങ്കിലും ആഭ്യന്തര മത്സരങ്ങളില്‍ അദ്ദേഹം നിറ സാന്നിധ്യമായിരുന്നു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…