India

രാജ്യത്ത് പതിനഞ്ചോളം ഭീകരര്‍ നുഴഞ്ഞുകയറി’; കൽക്കത്തയിൽ പിടിയിലായ ബം​ഗ്ലാദേശി തീവ്രവാദികള്‍ വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊല്‍ക്കത്ത:ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജമാഅത്ത ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ളാദേശ് എന്ന സംഘടനയുടെ മൂന്ന് പ്രവര്‍ത്തകര്‍ കൊൽക്കത്തയിൽ പിടിയിൽ. കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യ സംഘം ആണ് ഇവരെ പിടികൂടിയത്.

നജിഉര്‍ റഹ്‌മാന്‍, റബിഉള്‍ ഇസ്ളാം, സബീര്‍ എന്നിവരാണ് അറസ്‌റ്റിലായ ഭീകരര്‍. ഇവരെ പതിനാല് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് . കൊല്‍ക്കത്തയിലെ ഹരിദേവ്പൂരില്‍ പകല്‍ പഴക്കച്ചവടക്കാരായും കൊതുക് വല വില്‍പന നടത്തിയുമാണ് മൂവരും കഴിഞ്ഞിരുന്നത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കായുള‌ള അന്വേഷണം കൊല്‍ക്കത്ത പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ വര്‍ഷമാദ്യമാണ് ഇവര്‍ കൊല്‍ക്കത്തയിലെത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. മാത്രമല്ല പത്തോളം പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നുഴഞ്ഞുകയറിയെന്ന ഞെട്ടിക്കുന്ന വിവരവും ഇവരില്‍ നിന്ന് പ്രത്യേക ദൗത്യ സംഘത്തിന് ലഭിച്ചു. ഇതോടെ പതിനഞ്ചോളം ജെഎംബി പ്രവര്‍ത്തകരാണ് രാജ്യത്ത് നുഴഞ്ഞുകയറിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ജമ്മു കാശ്‌മീരിലേക്കും ബീഹാറിലേക്കും ഒഡീഷയിലേക്കും നുഴഞ്ഞു കയറിയവര്‍ പോയതായാണ് പോലീസ് സംശയിക്കുന്നത്. മുതിര്‍ന്ന ജമാഅത്ത ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ളാദേശ് നേതാവ് അല്‍ അമീന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ ഭീകരര്‍ ഇന്ത്യയിലെത്തിയതെന്നാണ് പുറത്തറിയുന്ന വിവരം.

ബം​ഗ്ലാദേശിലെ ധാക്കയില്‍ 17 വിദേശികളുള്‍പ്പടെ 22 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദികളാണ് ജമാഅത്ത ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ളാദേശ് എന്ന ഭീകര സംഘടന. ഇവര്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് 2019-ല്‍ എന്‍ഐ‌എ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അറസ്‌റ്റിലായ മൂന്ന് പേരുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ബംഗ്ലാദേശ് പൊലീസുമായി കൊല്‍ക്കത്ത പൊലീസ് ആശയവിനിമയം നടത്തിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

2 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

4 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

7 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

9 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

9 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

12 hours ago