Saturday, December 13, 2025

ഭീകരന്‍ അജ്മല്‍ കസബിന് കോണ്‍ഗ്രസ് വക വൈറ്റ് വാഷ് ; ഹേമന്ത് കര്‍ക്കരെയെ കൊന്നത് RSS കാരനെന്ന് മഹാരാഷ്ട്രാ പ്രതിപക്ഷ നേതാവ്

26/11 മുംബൈ ഭീകരാക്രമണത്തില്‍ മുന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കരെയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ തീവ്രവാദി അജ്മല്‍ കസബല്ലെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് നാംദേവ്റാവു വഡേത്തിവാര്‍. കര്‍ക്കറെയെ കൊ്ന്നത് ആര്‍എസ്എസുമായി ബന്ധപ്പെട്ട ഒരു പോലീസുകാരനാണെന്നാണ് കോണ്‍ഗ്രസ് നേതാവു കൂടിയായ വഡേത്തിവാറിന്റെ പ്രസ്താവന. മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ പ്രചാരണത്തിനിടെ നടത്തിയ ഈ പരാമര്‍ശം പുതിയ വിവാദവും തെരഞ്ഞടുപ്പു വിഷയവുമായിരിക്കുകയാണ്.

മുംബൈ നോര്‍ത്ത് സെന്‍ട്രലിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി 26/11 മുംബൈ ഭീകരാക്രമണ കേസില്‍ അഭിഭാഷകനായിരുന്ന ഉജ്ജ്വല് നികം ആണ്. അദ്ദേഹത്തനെതിരായ പ്രചാരണത്തിനിടെയാണ് വിജയ് വഡേത്തിവാറിന്റെ വിവാദ പ്രസംഗം ഉണ്ടായത്. അജ്മല്‍ കസബിന് വധശിക്ഷ വിധിക്കപ്പെട്ട വിചാരണയില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്വല്‍ നികം. കോണ്‍ഗ്രസിന്റെ വര്‍ഷ ഗെയ്ക്വാദിനെതിരെയാണ് നികം മത്സരിക്കുന്നത്

മുംബൈ ആക്രണക്കേസ് പ്രതികള്‍ക്ക് ബിരിയാണി നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന ആരോപണത്തിനു പ്രസംഗത്തിലൂടെ മറുപടി പറയുകയായിരുന്നു മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ്. ഭീകരാക്രമണത്തിനിടെ, കാര്‍ക്കറെയെ പാക് ഭീകരന്‍ അജ്മല്‍ കസബ് അല്ല വെടിവെച്ചു കൊലപ്പെടുത്തിയത്. സംഘപരിവാര്‍ ബന്ധമുള്ള പൊലീസുകാരനാണ് . പൊലീസുകാരനെ സംരക്ഷിച്ച ഉജ്ജ്വല്‍ നികം വക്കീല്‍ അല്ല, രാജ്യദ്രോഹിയാണ്. ബിജെപി എന്തിനാണ് രാജ്യദ്രോഹിയെ സംരക്ഷിക്കുകയും ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്യുന്നത്. ബിജെപി രാജ്യദ്രോഹികളെ സംരക്ഷിക്കുന്നവരായി മാറിയെന്നും വഡേറ്റിവാര്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് പ്രത്യേക വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനായി ഏത് പ്രവൃത്തിയും ചെയ്യും. വഡേത്തിവാറിന്റെ പ്രസ്താവനയോട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ പ്രതികരിച്ചു. രക്തസാക്ഷി ഹേമന്ത് കര്‍ക്കരെ ജിക്ക് നേരെ കസബ് വെടിയുതിര്‍ത്തില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. 26/11 ഭീകരര്‍ക്ക് ഇത്തരം ക്‌ളീന്‍ ചിറ്റ് നല്‍കി മഹാരാഷ്ട്ര കോണ്‍ഗ്രസ് എന്താണ് തെളിയിക്കുന്നത് . തീവ്രവാദികളെ പിന്തുണയ്ക്കുമ്പോള്‍ കോണ്‍ഗ്രസിന് നാണക്കേട് തോന്നുന്നില്ലേ? കോണ്‍ഗ്രസിന്റെയും രാജകുമാരന്റെയും വിജയത്തിനായി പാകിസ്ഥാനില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് എന്തുകൊണ്ടാണെന്ന് രാജ്യം മുഴുവന്‍ അറിഞ്ഞു. വിനോദ് താവ് ഡേ പറയുന്നു.

അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി രാഷ്ട്രീയ നേതാക്കന്മാര്‍ ഇത്രയും തരംതാണ പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ ഉജ്ജ്വല്‍ നികം പ്രതികരിച്ചു. തന്നെ മാത്രമല്ല, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയുമാണ് വഡേറ്റിവാര്‍ അപമാനിച്ചതെന്നും ഉജ്ജ്വല്‍ നികം അഭിപ്രായപ്പെട്ടു.

പ്രസ്താവന വിവാദമായതോടെ വഡേറ്റിവാര്‍ തിരുത്തി. ഇത് തന്റെ അഭിപ്രായമല്ല, 2009ല്‍ എഴുതിയഎസ് എം മുഷ്രിഫ് എഴുതിയ’ഹു കില്‍ഡ് കര്‍ക്കരെ’ എന്ന പുസ്തകത്തെ പരാമര്‍ശിക്കുകയായിരുന്നു താന്‍ എന്ന് വഡെറ്റിവാര്‍ വ്യക്തമാക്കി. മുന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജനറലും മഹാരാഷ്ട്ര മന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ ഹസന്‍ മുഷ്രിഫിന്റെ സഹോദരനാണ് എസ്എം മുഷ്രിഫ്.

26/11 മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു. ആക്രമണത്തിനിടെ ജീവനോടെ പിടിക്കപ്പെട്ട ഭീകരന്‍ കസബിനെ വിചാരണ ചെയ്ത് തൂക്കിലേറ്റുന്നത് വരെ ഉജ്ജ്വല് നികം സര്‍ക്കാരിന് വേണ്ടി കോടതിയില്‍ പോരാടി.

Related Articles

Latest Articles