ബാരാമുള്ള: കശ്മീരിൽ ഭീകരവേട്ട തുടർന്ന് സൈന്യം. ബാരാമുള്ളയിൽ നിന്ന് ഒരു ലഷ്‌ക്കർ ഭീകരനെ പിടികൂടി(Terrorist Arrested In Kashmir). ലഷ്‌ക്കർ ഇ തൊയ്ബയുമായി ബന്ധമുള്ളയാളെയാണ് സൈന്യം പിടികൂടിയതെന്നാണ് വിവരം. പിടികൂടിയ ഭീകരനിൽ നിന്നും ഏകെ 56 റൈഫിളും 30 റൗണ്ട് വെടിയുതിർക്കാവുന്നത്ര വെടിയുണ്ടകളും കണ്ടെടുത്തു. ഇതിനുപിന്നാലെ മേഖലയിൽ സൈന്യത്തിന്റെ റെയ്ഡ് തുടരുകയാണ്. ജമ്മുകശ്മീർ സോപോർ പോലീസിന് ലഭിച്ച കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലായിരന്നു റെയ്ഡ് നടന്നത്.
രാഷ്‌ട്രീയ റൈഫിൾസ്, സിആർപിഎഫ് 92 ബറ്റാലിയൻ എന്നിവരുടെ സംയുക്തസംഘമാണ് റെയ്ഡ് നടത്തിയത്. റാഫിയാബാദ് സബ് ഡിവിഷനിലെ നാഥിലാൽ മേഖലയിലാണ് ഭീകരൻ നിലയുറപ്പിച്ചതായി കണ്ടെത്തിയത്. ചെക് സേരി പട്ടാനിലെ ഫിർദൗസ് അഹമ്മദ് വാനിയെന്നയാളെയാണ് ആയുധങ്ങൾ സഹിതം പിടികൂടിയത്. അതേസമയം ജമ്മുകശ്മീർ മേഖലയിൽ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ മരിക്കുകയും 33 പേർക്ക് ഞായറാഴ്ച പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാരാമുള്ളയിൽ നിന്നും ഇപ്പോൾ ഭീകരനും പിടിയിലായത്.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…