International

നൈജറിൽ ഭീകരാക്രമണം ! രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി എംബസി

നിയാമി :പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിലെ ഡോസോ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഒരാളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. ജാർഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കർമാലി (39) ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. രണ്ടാമത്തെയാളുടെ പേര് കൃഷ്ണൻ എന്നാണ് എന്ന പ്രാഥമിക വിവരം മാത്രമാണ് പുറത്തു വന്നിരിക്കുന്നത്..പവർ ട്രാൻസ്മിഷൻ പ്രോജക്ടുകൾ ഏറ്റെടുക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള ട്രാൻസ്റെയിൽ ലൈറ്റിംഗ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവർ. ഈ മാസം പതിനഞ്ചിനാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നൈജറിലുള്ള എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ സ്വദേശിയായ രഞ്ജിത് സിങ്ങിനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. തലസ്ഥാനമായ നിയാമിയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഡോസോയിലെ ഒരു കെട്ടിട നിര്‍മാണ സ്ഥലത്ത് കാവല്‍ നില്‍ക്കുന്ന സൈനിക യൂണിറ്റിനെ അജ്ഞാതരായ തോക്കുധാരികള്‍ ആക്രമിച്ചക്കുന്നതിനിടെയാണ് അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ മറ്റ് ആറ് പേര്‍ കൂടി കൊല്ലപ്പെട്ടതായാണ് വിവരം. 2023ൽ നടന്ന അട്ടിമറിയെത്തുടര്‍ന്ന് സൈനിക ഭരണത്തിന്‍ കീഴിലായ നൈജര്‍, അല്‍-ഖ്വയ്ദയുമായും ഐഎസ് ഗ്രൂപ്പുമായും ബന്ധമുള്ള ഭീകര സംഘടനകള്‍ നടത്തുന്ന ആക്രമണത്തിന്റെ ഭീഷണിയിലാണ്.

Anandhu Ajitha

Recent Posts

വർഷങ്ങളായി മുടങ്ങിക്കിടന്ന മഹാമാഘ മഹോത്സവം ഇനി തെക്കൻ കുംഭമേള I KUMBH MELA IN KERALA

തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത്‌ ഗവർണർ…

5 minutes ago

കാട്ടുകള്ളന്മാർ പുറത്തു വരും !! ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും; സുപ്രധാന ഉത്തരവ് കൊല്ലം വിജിലൻസ് കോടതിയുടേത്

കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…

11 minutes ago

അജ്ഞാതരുടെ വെടിയേറ്റ ഇന്ത്യ വിരുദ്ധൻ ഉസ്മാൻ ഹാദി മരിച്ചു I BANGLADESH UNREST

ഉസ്‌മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…

32 minutes ago

വി ബി ജി റാം ജി ബിൽ രാജ്യസഭയും പാസാക്കി ! ചടുല നീക്കവുമായി കേന്ദ്രസർക്കാർ ! VB G RAM G BILL

ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത്‌ കേന്ദ്ര സർക്കാർ !…

1 hour ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും ! ഞെട്ടിക്കുന്ന റിപ്പോർട്ട്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

3 hours ago

രണ്ട് വ്യക്തിത്വങ്ങളുള്ള ഗ്യാലക്സി! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം | VIRGIL GALAXY

പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…

3 hours ago