Monday, December 22, 2025

ഉത്തർപ്രദേശിൽ ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം;ശിവലിംഗവും, ഹനുമാൻ വിഗ്രഹവും അടിച്ചു തകർത്തു, ത്രിശ്ശൂലം നശിപ്പിച്ചു;പ്രതികൾക്കായി തെരച്ചിൽ

ലക്‌നൗ: ഹിന്ദു ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം.ശിവലിംഗവും, ഹനുമാൻ വിഗ്രഹവും അടിച്ചു തകർത്ത നിലയിൽ.കാശിയിലെ സെൻട്രൽ ജയിൽ റോഡിന് സമീപത്തെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം

രാവിലെ പ്രദേശവാസികൾ പ്രാർത്ഥിക്കാൻ എത്തിയപ്പോഴാണ് ക്ഷേത്രം ആക്രമിക്കപ്പെട്ട വിവരം ആദ്യം അറിയുന്നത്. ശിവലിംഗവും, ഹനുമാൻ വിഗ്രഹവും തകർത്ത നിലയിൽ ആയിരുന്നു. ഇതിന് പുറമേ ക്ഷേത്രത്തിലെ ത്രിശ്ശൂലവും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്.

സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. രാത്രി ക്ഷേത്ര പരിസരത്ത് കാണപ്പെട്ടവരിൽ നിന്നും പോലീസ് മൊഴിയെടുത്തുവരികയാണ്. 50 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തിലേക്ക് പുതിയ വിഗ്രഹങ്ങൾ വാങ്ങാനുള്ള ഏർപ്പാടുകൾ ആരംഭിച്ചതായി ക്ഷേത്രം അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles