അഹമ്മദാബാദിൽ സ്കൂളുകളിലേക്ക് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നിൽ പാകിസ്ഥാനെന്ന് കണ്ടെത്തൽ. ഭീഷണി സന്ദേശം എത്തിയ ഇ- മെയിൽ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാകിസ്ഥാൻ ബന്ധം കണ്ടെത്തിയത്. അഹമ്മദാബാദിലെ 13 സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
‘tauheedl@mail.ru. എന്ന ഇ- മെയിൽ വിലാസത്തിൽ നിന്നുമായിരുന്നു സ്കൂളുകൾ ബോംബുവച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ഈ വിലാസത്തിന് പാകിസ്ഥാൻ സൈന്യവുമായി ബന്ധമുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ടോഹിക് ലിയാകത്ത് എന്ന പേരിലാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള അഹമ്മദ് ജാവേദ് ആണ് ഈ ഇ- മെയിൽ വിലാസത്തിന്റെ ഉടമയെന്നും വ്യക്തമായിട്ടുണ്ട്. നിലവിൽ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്.
ഇക്കഴിഞ്ഞ ആറിനായിരുന്നു അഹമ്മദാബാദിലെ സ്കൂളുകളിലേക്ക് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. വിവരം അറിഞ്ഞതിന് തൊട്ട് പിന്നാലെ പോലീസും ബോംബ് സ്ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് ഉറപ്പിക്കുകയായിരുന്നു. അതേസമയം, ഇതിന്റെ ഉറവിടം പാകിസ്ഥാനിൽ നിന്നുള്ളതാണെന്നത് അധികൃതരിൽ ആശങ്കയുളവാക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ദില്ലി : രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾക്കപ്പുറം വിരാമം. 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ…
കാലിഫോര്‍ണിയ : അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോയിലെ വിദ്യാർത്ഥിനിയായ നീതിഷ…
ദില്ലി : ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കാലാവധി വീണ്ടും…
ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് മെഷിനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര തെരഞ്ഞെടുപ്പ്…
ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട്…
മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി.…