കാബൂൾ: അഫ്ഗാനിസ്ഥാനിലെ മസ്ജിദിൽ വീണ്ടും വൻ ഭീകരാക്രമണം. സ്‌ഫോടനത്തിൽ അഫ്ഗാൻ സൈനികർ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. എന്നാൽ നിരവധി പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ബാൾഖിലെ മസാർ നഗരത്തിലെ സിഹ് ദോക്കൻ മസ്ജിദിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. മസ്ജിദിനുള്ളിൽ പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്തായിരുന്നു ഈ സ്‌ഫോടനം.
ഭീകരരുടെ ആക്രമണത്തിൽ മസ്ജിദിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സ്‌ഫോടനത്തിൽ മരിച്ചവരിൽ 4 പേർ സൈനികർ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കാബൂൾ, നൻഗർഹാർ, കുണ്ടൂസ്, എന്നിവിടങ്ങളിലും ഭീകരാക്രമണം ഉണ്ടായി. കാബൂളിലെ ഖ്വാംപർ സ്‌ക്വയറിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാനിൽ സ്‌ഫോടന പരമ്പരയാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം കാബൂളിന് സമീപത്തെ ഷിയാ സ്‌കൂളുകളിൽ ഉണ്ടായ ആക്രമണങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…