ശ്രീനഗർ: ജമ്മു കശ്മീരിൽ ഒരാഴ്ച്ചയ്ക്കിടെ നടന്ന അഞ്ചാമത്തെ നുഴഞ്ഞു കയറ്റ ശ്രമവും പരാജയപ്പെടുത്തി ബിഎസ്എഫ്. ജമ്മു കശ്മീരിലെ അന്താരാഷ്‌ട്ര അതിർത്തിയ്‌ക്ക് സമീപമം അർദ്ധ രാത്രിയോടെ നടന്ന സംഭവത്തിൽ ഭീകരനെ ബി എസ് എഫ് പിടികൂടി.
സിയാൽകോട്ട് സ്വദേശിയായ മുഹമ്മദ് ഷഹബാദ് ആണ് ജമ്മു കശ്മീരിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച് ബി എസ് എഫിന്റെ പിടിയിലായത്. അർണിയ സെക്ടർ വഴിയായിരുന്നു ഇയാളുടെ നുഴഞ്ഞു കയറ്റ ശ്രമം. അർദ്ധരാത്രിയിൽ ബി എസ് എഫ് പട്രോളിംഗ് നടത്തവെ ഇയാളുടെ അതിർത്തി വഴിയുള്ള സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെട്ടു. ഇതോടെ സുരക്ഷാ സേന ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.കഴിഞ്ഞ ദിവസം അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.
മോഹ്ദ് ഷഹദാബിനൊപ്പം വേറെ ആരെങ്കിലും അതിർത്തിയിൽ നുഴഞ്ഞ് കയറിയോ എന്ന സംശയത്തിലാണ് ബി എസ് എഫ്. അതിനാൽ പ്രദേശത്ത് പരിശോധന നടന്ന് വരികയാണ് . അതീവ ജാഗ്രത നിർദ്ദേശവും പ്രദേശത്ത് പുറപ്പെടുവിച്ചിട്ടുണ്ട്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…